ETV Bharat / bharat

ആന്ധ്രയില്‍ നിയന്ത്രണം വിട്ട ബസ് പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി, പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം - നിയന്ത്രണം വിട്ട ബസ്

Andhra RTC Bus Accident : പ്ലാറ്റ്‌ഫോമിൽ നിരവധി യാത്രക്കാർ കാത്തുനിൽക്കവെയാണ് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

Etv Bharat Andhra RTC Bus Rams Into Platform Several Died  Andhra RTC Bus Accident  Vijaywada Accident  ബസ് അപകടം  ആന്ധ്ര ബസ് അപകടം  ആന്ധ്രയിൽ ബസ് അപകടം  നിയന്ത്രണം വിട്ട ബസ്  ബസ്
Andhra RTC Bus Rams Into Platform- Several Died
author img

By ETV Bharat Kerala Team

Published : Nov 6, 2023, 11:09 PM IST

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ (Vijayawada) നിയന്ത്രണം വിട്ട ആർടിസി ബസ് പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് മരണം. പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞും, ഒരു സ്ത്രീയും, ബസ് കണ്ടക്‌ടറുമാണ് മരിച്ചത്. ഗുണ്ടൂർ ഡിപ്പോയിലെ വീരയ്യയാണ് മരിച്ച കണ്ടക്‌ടർ. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ബസ് സ്റ്റാന്‍റിലെ പ്ലാറ്റ്‌ഫോമിലേക്കാണ് ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (Andhra Pradesh Road Transport Corporation) ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. പ്ലാറ്റ്‌ഫോമിൽ നിരവധി യാത്രക്കാർ കാത്തുനിൽക്കവെയാണ് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്ലാറ്റ്‌ഫോം നമ്പർ 12 ലാണ് അപകടമുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അപകടകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയവാഡയിലെ ഓട്ടോനഗർ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഗുണ്ടൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.

രാജസ്ഥാനിലും ബസ് അപകടം: രാജസ്ഥാനിൽ ബസ് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു (Bus Overturns On Railway Track At Dausa). രാജസ്ഥാനിലെ ദൗസ കലക്‌ടറേറ്റ് സര്‍ക്കിളിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത് (Rajasthan Dausa Bus Accident). അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദൗസ എഡിഎം രാജ്‌കുമാര്‍ കസ്വ അറിയിച്ചു.

Also Read: തിളച്ച ടാറുമായി പോവുകയായിരുന്ന ടാങ്കറില്‍ ബസിടിച്ച് അപകടം, ഏഴുപേര്‍ക്ക് പൊള്ളല്‍ ; രണ്ടുപേരുടെ നില ഗുരുതരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.