കൃഷ്ണ: വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാണാതായ 32 കാരിയെ കണ്ടെത്തി. ആന്ധ്രാ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടത്തിയത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കാരണമാണ് ഇവര്‍ ബന്ധുക്കളെ അറിയിക്കാതെ മാറിനിന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇവരുടെ ഭര്‍ത്താവ് സത്യനാരായണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഈ മാസം 16ന് കുവൈത്തില്‍ നിന്നും എത്തിയ സാലസത്തി ദുര്‍ഗ എന്ന യുവതിയെ ആണ് കാണാതായിരുന്നത്. ഇവർ ഇന്ത്യയില്‍ എത്തിയതായി ഭര്‍ത്താവിന് അറിവുണ്ടായിരുന്നില്ല. ഇതിനിടെ ഭാര്യയുടെ സുഹൃത്ത് സത്യനാരായണന് വാട്‌സ് ആപ്പ് സന്ദേശം അയക്കുകയായിരുന്നു. ദുര്‍ഗയുടെ വിവരം അറിയാനായിരുന്നു മെസേജ്. എന്നാല്‍ ഭാര്യയെ താന്‍ കണ്ടിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ഇതോടെ വിമാനത്താവളത്തില്‍ പോയി അന്വേഷണം നടത്തിയെങ്കിലും 16ഭാര്യ നാട്ടില്‍ എത്തിയതായി അറിഞ്ഞു. തുടര്‍ന്ന് പൊലീസില്‍ ഇദ്ദേഹം പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ദുര്‍ഗയെ കണ്ടെത്തുകയായിരുന്നു. യുവതിയെ കൗണ്‍ലിംഗിന് ശേഷം വീട്ടിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.