അമരാവതി: ആന്ധ്രാപ്രദേശിലെ ചിന്താല്‍പുടിയില്‍ നിന്ന് 1,100 കുപ്പി അനധികൃത മദ്യം പൊലീസ് പിടികൂടി. ലിഗാംഗുഡം ചെക്ക്പോസ്റ്റില്‍ കോഴിവളവുമായി എത്തിയ ട്രാക്ടറില്‍ നിന്നാണ് മദ്യശേഖരം കണ്ടെത്തിയത്.
എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അനധികൃത മദ്യ ഒഴുക്ക് തടയണമെന്ന് നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് മദ്യക്കടത്തുമായി ബന്ധപ്പെട്ട് 82 പൊലീസ് ഉദ്യോഗസ്ഥരും 240 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതുവരെ അറസ്റ്റിലായതായും അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു.