അമരാവതി: ആന്ധ്രാപ്രദേശിൽ 3,263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,28,664 ആയി ഉയർന്നു. 1,091 പേർ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 8,98,238 ആയി. അതേ സമയം 11 പേർ മരിച്ചതോടെ ആകെ മരണം 7,311ആയി. നിലവിൽ സംസ്ഥാനത്ത് 23,115 കൊവിഡ് രോഗികളാണുള്ളത്.
ഏപ്രിൽ 17ന് തിരുപ്പതി ലോക്‌സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിറ്റൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രദേശത്ത് ആശങ്ക പരത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ തിരുപ്പതിയിൽ 210 ഉം വിശാഖപട്ടണം ജില്ലയിൽ 454 ഉം ഗുണ്ടൂരിൽ 418 ഉം കൃഷ്‌ണ ജില്ലയിൽ 318 ഉം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കടപ്പ (259), എസ്‌പിഎസ് നെല്ലൂർ (245), കർണൂൽ (176), ഈസ്‌റ്റ് ഗോദാവരി (134), അനന്തപുരം (116), പ്രകാശം (107) ജില്ലകളിൽ നൂറിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. വിജയനഗരത്തില്‍ 83 ഉം വെസ്‌റ്റ് ഗോദാവരിയിൽ 19ഉം പേർക്കാണ് രോഗബാധ.