അമരാവതി: ആന്ധ്രയിൽ കൊവിഡ് വ്യാപനം വർധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചെമ്മീൻ കർഷകർ. കൊവിഡ് വ്യാപനത്തെത്തുടർന്ന് ചെമ്മീൻ കെട്ടുകളിൽ പണിയെടുക്കാൻ ജോലിക്കാർ വരാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ചെമ്മീൻ കയറ്റുമതി. നിലവിൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ വലിയ നഷ്‌ടമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്. കിലോയ്‌ക്ക് 480 -500 രൂപ നിരക്കിലാണ് ചെമ്മീൻ വിൽപ്പന നടത്തിയിരുന്നത്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇളവുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെമ്മീൻ കർഷകർ.