ചിറ്റൂർ: പാമ്പുകൾ വിടാതെ പ്രതികാരം ചെയ്യുമെന്ന തരത്തില്‍ ഭാഷകളും രാജ്യങ്ങളുമെന്ന വ്യത്യാസമില്ലാതെ ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. എലാപിഡേ കുടുംബത്തിൽപ്പെട്ട ഉഗ്രവിഷമുള്ള 'ബ്ലാക്ക് മാമ്പ' ഇത്തരത്തില്‍ വലിയ പ്രതികാര ദാഹിയായ പാമ്പാണെന്ന് ആഫ്രിക്കയിലെ ഒരു വിഭാഗം ഇപ്പോഴും വിശ്വാസിക്കുന്നു. ശാസ്‌ത്രീയമായി 'ഈ പക' തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലും വ്യാപകമായി ഇത്തരത്തില്‍ അന്ധവിശ്വാസം കണക്കിലെടുക്കുന്നവരുണ്ട്.
സംഭവം ദോർണകമ്പള ഗ്രാമത്തില്‍
അത്തരത്തിലൊരു വാര്‍ത്തായാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ഒരു കര്‍ഷക കുടുംബാംഗങ്ങളെ ഒരേ പാമ്പ് ആറ് തവണെയാണ് കടിച്ചത്. മൂന്നുപേര്‍ക്കും രണ്ടു തവണയാണ് കടികിട്ടിയത്. ഭാഗ്യവശാൽ, കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയതിനാല്‍ ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുകയുണ്ടായി.
ദോർണകമ്പള ഗ്രാമത്തിലെ കർഷകത്തൊഴിലാളികളായ വെങ്കിടേഷ്, വെങ്കടമ്മ മകൻ ജഗദീഷ് എന്നിവര്‍ക്കാണ് പാമ്പില്‍ നിന്നും കടിയേറ്റത്. ജനുവരിയില്‍ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മൂവര്‍ക്കും ആദ്യമായി കടിയേറ്റത്. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം സുഖം പ്രാപിച്ച് കുടുംബം വീണ്ടും കൃഷിപ്പണികളിലേക്ക് തിരഞ്ഞു.
ഫെബ്രുവരി 21 തിങ്കളാഴ്‌ച വെങ്കടമ്മയ്ക്കും ജഗദീഷിനും വീണ്ടും കടിയേറ്റു. നിലവില്‍ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വെങ്കിടേഷിന് നേരത്തെ രണ്ടാമത്തെ കടിയേറ്റതായി കുടുംബം പറയുന്നു.
ALSO READ l Video: മോദി - യോഗി മുദ്രവാക്യം വിളിക്കുന്നവര്‍ക്ക് 'കൈ കൊടുത്ത്' പ്രിയങ്ക ഗാന്ധി
കുടുംബത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റ് കാരണം പകകൊണ്ടാണ് പാമ്പിന്‍റെ ആക്രമണമെന്നാണ് കുടുംബവും നാട്ടുകാരും വിശ്വസിക്കുന്നത്. തങ്ങളുടെ പ്രദേശത്തുനിന്നും പാമ്പിനെ നീക്കണമെന്നും എന്നാല്‍ മാത്രമേ ഭയമില്ലാതെ പറമ്പില്‍ കൃഷി ചെയ്യാന്‍ സാധിക്കുള്ളുവെന്നും യുവാവും മാതാപിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച് കുടുംബം പഞ്ചായത്തിന് പരാതി നല്‍കി.