അമരാവതി : ആന്ധ്രാപ്രദേശിൽ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്‌ത്രീകൾ മരിച്ചു. കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തിലെ കമല, നാഗമണി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇരുവര്‍ക്കും പൂച്ചയുടെ കടിയേറ്റത്.
സംഭവത്തെ തുടര്‍ന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്‌പ്പ് എടുത്തിരുന്നു. എന്നാല്‍ കമലയുടെയും നാഗമണിയുടെയും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എൻ.ആർ.ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോർപ്പറേറ്റ് ആശുപത്രിയിലും ശനിയാഴ്‌ച രാവിലെ മരിച്ചു.
പൂച്ചയ്‌ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നു. ഇത് സ്‌ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്ന് ചികിത്സ നല്‍കിയ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ അറിയിച്ചു.
പൂച്ച, നായ, എലി, പാമ്പ് എന്നിവ കടിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ, ആരോഗ്യ പ്രവര്‍ത്തകന്‍ ശിവരാമകൃഷ്ണ റാവു നിർദേശിച്ചു.