വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ ആര്‍ടിസി ബസ് ചതുപ്പിലേക്ക് വീണ് ഒമ്പത് പേര്‍ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെലേരുപാടിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ആര്‍ടിസി ബസാണ് ജല്ലേരുവില്‍ അപകടത്തിൽപ്പെട്ടത്.
പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചതില്‍ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്ര ഗവർണർ ബിശ്വഭൂഷണും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
also read: Group Captain Varun Singh: ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിങ് അന്തരിച്ചു