അമരാവതി: അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും 45 വയസിന് മുകളിലുള്ളവർക്കും പ്രത്യേക കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചതായി ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി എട്ട് ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ നൽകാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
Also Read: ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിങ്കളാഴ്‌ച മുതൽ ബാറുകളും പാർക്കുകളും തുറക്കും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും 14 ലക്ഷം ഡോസുകൾ അയച്ചിട്ടുണ്ട്. ശനിയാഴ്‌ച വരെ 5.5 ലക്ഷം അമ്മമാർക്ക് വാക്‌സിനേഷൻ നടത്തിയെന്നും ശേഷിക്കുന്ന 4.5 മുതൽ 5 ലക്ഷം പേർക്ക് ഞായറാഴ്‌ചയോട് കൂടി വാക്‌സിനേഷൻ നൽകണമെന്നതാണ് ലക്ഷ്യമെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. ടി ഗീത പ്രസാദിനി വ്യക്തമാക്കി.
Also Read: ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി
അതേസമയം കൃഷ്‌ണ ജില്ലയിൽ 260 ഓളം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വാക്‌സിനുകൾ വിതരണം ചെയ്‌തതായി ജില്ല കലക്‌ടർ ജെ നിവാസ് അറിയിച്ചു. അമ്മമാർക്കായുള്ള പ്രത്യേക വാക്‌സിനേഷൻ പരിപാടിയെ പ്രശംസിച്ച് നിരവധി അമ്മമാർ സർക്കാരിന് നന്ദി അറിയിച്ചിരുന്നു.