പട്‌ന: ബിഹാറിലെ അരാരിയയിൽ ബുധനാഴ്‌ച പുലർച്ചെ റിക്‌ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അതേസമയം പശ്ചിമ ബംഗാളിലെ സിലിഗുരിയിലും മറ്റൊരു ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പശാസ്‌ത്ര കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഭൂചലനത്തിൽ ആളപായമോ വസ്‌തുക്കൾക്ക് നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. ബുധനാഴ്‌ച പുലർച്ചെ 5.35 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) ട്വീറ്റിൽ അറിയിച്ചു. 10 കിലോമീറ്റർ താഴ്‌ചയിലാണ് സിലിഗുരിയില്‍ ഭൂചലനം ഉണ്ടായതെന്നാണ് അറിയിപ്പ്.
-
Earthquake of Magnitude:4.3, Occurred on 12-04-2023, 05:35:10 IST, Lat: 25.98 & Long: 87.26, Depth: 10 Km ,Location: 140km SW of Siliguri, West Bengal, India for more information Download the BhooKamp App https://t.co/bJLzKnE97i@Indiametdept @ndmaindia @Dr_Mishra1966 pic.twitter.com/xvBkJ6sW0a
— National Center for Seismology (@NCS_Earthquake) April 12, 2023 " class="align-text-top noRightClick twitterSection" data="
">Earthquake of Magnitude:4.3, Occurred on 12-04-2023, 05:35:10 IST, Lat: 25.98 & Long: 87.26, Depth: 10 Km ,Location: 140km SW of Siliguri, West Bengal, India for more information Download the BhooKamp App https://t.co/bJLzKnE97i@Indiametdept @ndmaindia @Dr_Mishra1966 pic.twitter.com/xvBkJ6sW0a
— National Center for Seismology (@NCS_Earthquake) April 12, 2023Earthquake of Magnitude:4.3, Occurred on 12-04-2023, 05:35:10 IST, Lat: 25.98 & Long: 87.26, Depth: 10 Km ,Location: 140km SW of Siliguri, West Bengal, India for more information Download the BhooKamp App https://t.co/bJLzKnE97i@Indiametdept @ndmaindia @Dr_Mishra1966 pic.twitter.com/xvBkJ6sW0a
— National Center for Seismology (@NCS_Earthquake) April 12, 2023
മാർച്ച് മാസത്തിലെ ഭൂചലനങ്ങൾ: മാർച്ച് മാസത്തില്‍ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ഭൂചലനങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടത് ലഡാക്ക്, ജമ്മു കശ്‌മീര്‍, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ഹിന്ദുകുഷ് മേഖലയിലും ആയിരുന്നു. ഇന്ത്യൻ പ്രദേശത്ത് ആകെ 46 ഭൂചലനങ്ങൾ മാര്‍ച്ച് മാസത്തിൽ ഉണ്ടായി. 2023 മാർച്ച് ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉത്തരാഖണ്ഡിൽ പത്തും അസമിൽ ആറും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചെറിയ ഭൂചലനങ്ങൾ: വടക്ക് (ഉത്തർപ്രദേശിലെ മുസാഫർ നഗർ, പഞ്ചാബിലെ പട്യാല, ഹരിയാനയിലെ സോനിപത്, രാജസ്ഥാനിലെ സിക്കാർ, പടിഞ്ഞാറൻ ഡൽഹി), പടിഞ്ഞാറ് മേഖല (രാജ്സ്ഥാനിലെ ഉദയ്‌പൂര്‍, മഹാരാഷ്ട്രയിലെ സതാര, സംഗാലി, നന്ദേഡ്), മധ്യ മേഖല (സുർഗുജൈൻ- ഛത്തീസ്‌ഗഡ്), തെക്ക് (കർണാടകയിലെ ബല്ലാരി, സംഗറെഡ്ഡി, തെലങ്കാനയിലെ ആസിഫാബാദ്) എന്നിങ്ങനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെ ഭൂചലനങ്ങൾ: റിക്‌ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മാർച്ച് 21 ന് രാത്രി 10.17 ന് അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ ആണ് ഉണ്ടായത്. 156 കിലോമീറ്റർ താഴ്‌ചയിൽ ആണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രഭവകേന്ദ്രം ലഡാക്കിലെ ഗിൽജിത് ആയിരുന്നു.