ഹൈദരാബാദ്: പുതിയ പാര്‍ലമെന്‍റില്‍ സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്‍റെ പ്രതീകമായ 'ചെങ്കോല്‍' സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ലമെന്‍റ് മന്ദിരത്തിലെ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രിയാണ് സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. ഞായറാഴ്‌ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം.
ചെങ്കോല്‍ സ്ഥാപിക്കുന്നത് ഉദ്‌ഘാടനത്തിലെ പ്രധാന ചടങ്ങായി മാറുമെന്നും മന്ത്രി അമിത് ഷാ അറിയിച്ചു. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ് ഈ ചെങ്കോല്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവാണ് ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റുവാങ്ങിയത്.
ചെങ്കോലിനെ കുറിച്ചും അതിന്‍റെ പ്രധാന്യത്തെ കുറിച്ചും നിരവധി പേര്‍ക്ക് ഇപ്പോഴും അറിവില്ലെന്നും ഇതിന്‍റെ ചരിത്രവും പ്രത്യേകതകളുമെല്ലാം രാജ്യം കൃത്യമായി മനസിലാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. പുതിയ പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നത് ചരിത്രത്തിന്‍റെ ഭാഗമാകുമെന്നും അതിലൂടെ ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘ വീക്ഷണത്തിന്‍റെ ഫലമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്‌ചപ്പാടാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം സ്ഥാപിക്കാന്‍ കാരണമായത്. ഇന്ത്യന്‍ സംസ്‌കാരവുമായി ഇഴ ചേരുന്നതാണ് പുതിയ മന്ദിരമെന്നും ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
-
यह लघु फिल्म पवित्र 'सेन्गोल' के ऐतिहासिक महत्त्व को दर्शाती है और बताती है कि कैसे यह अंग्रेजों से भारत को सत्ता हस्तांतरण के क्षण का प्रतीक बना।#SengolAtNewParliament pic.twitter.com/4xVbdmjMnh
— Amit Shah (@AmitShah) May 24, 2023 " class="align-text-top noRightClick twitterSection" data="
">यह लघु फिल्म पवित्र 'सेन्गोल' के ऐतिहासिक महत्त्व को दर्शाती है और बताती है कि कैसे यह अंग्रेजों से भारत को सत्ता हस्तांतरण के क्षण का प्रतीक बना।#SengolAtNewParliament pic.twitter.com/4xVbdmjMnh
— Amit Shah (@AmitShah) May 24, 2023यह लघु फिल्म पवित्र 'सेन्गोल' के ऐतिहासिक महत्त्व को दर्शाती है और बताती है कि कैसे यह अंग्रेजों से भारत को सत्ता हस्तांतरण के क्षण का प्रतीक बना।#SengolAtNewParliament pic.twitter.com/4xVbdmjMnh
— Amit Shah (@AmitShah) May 24, 2023
എന്താണ് ചെങ്കോല്‍? അതിന്‍റെ ചരിത്രം എന്താണ്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന മുദ്ര അല്ലെങ്കില്‍ പ്രതീകമാണ് ചെങ്കോല്‍. തമിഴ് ഭാഷയില്‍ ഇത് സെങ്കോള്‍ എന്നാണ് അറിയപ്പെടുന്നത്. 'സെമ്മായി' എന്ന തമിഴ് വാക്കില്‍ നിന്നാണ് 'സെങ്കോള്‍' എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
'നീതി' എന്നാണ് സെങ്കോള്‍ എന്നതിന്‍റെ അര്‍ഥം. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവും തമ്മിലുണ്ടായ ഒരു സംഭാഷണമാണ് ചെങ്കോലിന്‍റെ പിറവിയ്‌ക്ക് കാരണം.
ഇന്ത്യ സ്വാതന്ത്ര്യം നേടി എന്നതിനെ സൂചിപ്പിക്കാന്‍ എന്ത് ഉപയോഗിക്കുമെന്നാണ് മൗണ്ട് ബാറ്റണ്‍ പ്രഭു ചോദിച്ചത്. വൈസ്രോയിയുടെ ചോദ്യത്തിന് ഉത്തരം തേടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ അടുത്തെത്തിയത്. അദ്ദേഹമാണ് വ്യത്യസ്‌തവും കൗതുകരമായ തമിഴ് പാരമ്പര്യത്തെ കുറിച്ചുള്ള വിവരം പങ്കിട്ടത്.
ചോളരുടെ ഭരണക്കാലത്ത് പുതിയ രാജാക്കന്മാര്‍ അധികാരത്തിലേറുമ്പോള്‍ പുതിയ ചെങ്കോല്‍ കൈമാറുന്ന രീതിയുണ്ടെന്നും അത്തരം രീതി സ്വീകരിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചെങ്കോല്‍ നിര്‍മിക്കുന്നതിനായി രാജഗോപാലചാരി തമിഴ്‌നാട്ടിലെ പ്രമുഖ മഠമായ തിരുവടുതുറെ അഥീനത്തിലെത്തി. മദ്രാസിലെ പ്രശസ്‌ത ജ്വല്ലറിക്കാരനായ വുമ്മിദി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മിച്ചത്. അഞ്ചടി ഉയരത്തിലാണ് ചെങ്കോല്‍ നിര്‍മിച്ചിരിക്കുന്നത്.