ETV Bharat / bharat

Manipur Violence | 'ചര്‍ച്ചയ്‌ക്ക് തയ്യാറാണ്, എന്നാല്‍ പ്രതിപക്ഷം എന്തുകൊണ്ടാണ് തയ്യാറാവാത്തത്': പ്രക്ഷുബ്‌ധമായ സഭയില്‍ അമിത്‌ ഷാ - പ്രതിപക്ഷ

മണിപ്പൂരിലെ സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കർ ഓം ബിർള സഭ നടപടികൾ തിങ്കളാഴ്‌ചത്തേക്ക് നിർത്തിവച്ചു.

Manipur Violence  Amit Shah  Loksabha  Union Home minister  Manipur  ര്‍ച്ചയ്‌ക്ക് തയ്യാറാണ്  പ്രതിപക്ഷം എന്തുകൊണ്ടാണ് തയ്യാറാവാത്തത്  പ്രക്ഷുബ്‌ധമായ സഭ  സഭ  അമിത്‌ ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി  പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും  പ്രതിപക്ഷ ബഹളം  പ്രതിപക്ഷ  രാജ്യസഭ
'ചര്‍ച്ചയ്‌ക്ക് തയ്യാറാണ്, എന്നാല്‍ പ്രതിപക്ഷം എന്തുകൊണ്ടാണ് തയ്യാറാവാത്തത്': പ്രക്ഷുബ്‌ധമായ സഭയില്‍ അമിത്‌ ഷാ
author img

By

Published : Jul 24, 2023, 7:49 PM IST

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. മണിപ്പൂരിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരിക്കെയാണ് അമിത്‌ ഷായുടെ പ്രതികരണം എത്തുന്നത്. ഇതേച്ചൊല്ലി സഭയ്‌ക്കകത്ത് പ്രതിപക്ഷ ബഹളം നടക്കുന്നതിനാല്‍ അമിത് ഷായ്‌ക്ക് പ്രസംഗം മുഴുവനാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ലോക്‌സഭ പ്രക്ഷുബ്‌ധം: മണിപ്പൂരിൽ ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. പ്രതിപക്ഷത്തിന് അത് ആവശ്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രതിപക്ഷ നേതാക്കളോട് സംവാദത്തിന് തയ്യാറാവണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ഈ വിഷയത്തിൽ രാജ്യത്തിന് മുന്നിൽ സത്യം പുറത്തുവരേണ്ടത് പ്രധാനമാണെന്നും അമിത്‌ ഷോ ലോക്‌സഭയില്‍ അറിയിച്ചു. അതേസമയം മണിപ്പൂരിലെ സംഭവവികാസങ്ങളെ ചൊല്ലി ലോക്‌സഭ തിങ്കളാഴ്‌ച പകല്‍ തന്നെ മൂന്നുതവണ നിര്‍ത്തിവച്ചിരുന്നു.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സഭ വീണ്ടും ചേര്‍ന്നപ്പോഴാണ് മണിപ്പൂര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം തന്നെ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കർ ഓം ബിർള സഭ നടപടികൾ തിങ്കളാഴ്‌ചത്തേക്ക് നിർത്തിവച്ചു.

രാജ്യസഭയിലും പ്രതിഷേധം ശക്തം: വ്യാഴാഴ്ച ആരംഭിച്ച പാര്‍ലമെന്‍റ് സമ്മേളനം ആദ്യ രണ്ടുദിവസം പിന്നിടുമ്പോള്‍ തന്നെ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിയായ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്‌ച സഭ ചേര്‍ന്നയുടന്‍ തന്നെ കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ റൂൾ 267 പ്രകാരം സഭ നടപടികള്‍ മാറ്റിവച്ച് അടിയന്തര പ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടിസ് നല്‍കിയിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമാധാന പുനഃസ്ഥാപിക്കുന്നതിലും കേന്ദ്രവും മണിപ്പൂർ സർക്കാരും പരാജയമാണെന്നും മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഫലമായി സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഗുരുതരമാണെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ് സമര്‍പ്പിച്ചിരുന്നത്. രാഷ്‌ട്രീയ ജനതാദൾ എംപി മനോജ് കുമാർ ഝാ, കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എംപി ബിനോയ് വിശ്വം, ഡിഎംകെ എംപി തിരുച്ചി ശിവ, ആം ആദ്മി പാർട്ടി എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവരും ഇതേ ആവശ്യമുയര്‍ത്തി സഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നറിയിച്ച് നോട്ടിസ് നല്‍കിയിരുന്നു.

പ്രതിഷേധത്തിന് എഎപി എംപിക്ക് സസ്‌പെന്‍ഷന്‍: അതേസമയം രാജ്യസഭയ്‌ക്കകത്ത് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഭ നടപടികളും തടസപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളമാണ് സഭ നടപടികള്‍ തടസപ്പെട്ടത്. രാജ്യസഭ ചട്ടങ്ങളിലെ 267-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച നോട്ടിസുകളെ ച്ചൊല്ലിയാണ് ചെയർമാൻ ജഗ്‌ദീപ് ധൻഖറും ടിഎംസി എംപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ആം ആദ്‌മി രാജ്യസഭ അംഗം സഞ്ജയ് സിങ്ങിനെ സഭ നടപടികള്‍ തടസപ്പെടുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപ്പുസമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധൻഖര്‍ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.