ETV Bharat / bharat

കശ്‌മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ നരേന്ദ്രമോദിയോട് വിശദീകരിച്ച് അമിത് ഷാ - അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായി ജമ്മു കശ്‌മീർ സന്ദർശിക്കാന്‍ അമിത് ഷാ

Amit Shah briefs Modi over Kashmir issue  Amit Shah briefs Modi over Kashmir civilian killings  Kashmir civilian killings  Kashmir latest news  Amit Shah to visit JK  കശ്‌മീർ  പ്രധാനമന്ത്രി  ആഭ്യന്തര മന്ത്രി  തീവ്രവാദി ആക്രമണങ്ങൾ  അമിത് ഷാ  നരേന്ദ്ര മോദി
കശ്‌മീരിലെ സുരക്ഷ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരിച്ച് ആഭ്യന്തര മന്ത്രി
author img

By

Published : Oct 19, 2021, 9:29 PM IST

ന്യൂഡൽഹി : കശ്‌മീരിൽ അതിഥിതൊഴിലാളികള്‍ക്കെതിരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾ നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ, സംസ്ഥാന ഡിജിപിമാർ, മറ്റ് മുതിർന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയത്. തീവ്രവാദികൾ ലക്ഷ്യമിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന ഭീതിയെ കുറിച്ചും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

Also Read: 'പാറപോലുറച്ചവരെ നിയോഗിക്കില്ല' ; യുപിയില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കെന്ന് പ്രിയങ്ക

കശ്‌മീരിൽ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. കശ്‌മീരിൽ സർക്കാർ നടത്തുന്ന വികസന സംരംഭങ്ങളെക്കുറിച്ചും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ 11 പേരാണ് തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഒക്ടോബർ 23 മുതൽ 25 വരെ ജമ്മു കശ്‌മീരിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തുന്ന അമിത് ഷാ ജമ്മു കശ്‌മീരിലെ ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് അർദ്ധസൈനിക സേനാ ഉന്നതര്‍ എന്നിവരുമായി സംസാരിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ ജമ്മു കശ്‌മീർ സന്ദർശനമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.