ETV Bharat / bharat

ആഭ്യന്തര സുരക്ഷയില്‍ നേരിട്ടത് നിരവധി വെല്ലുവിളികള്‍, ഏഴ് പതിറ്റാണ്ടിനിടെ 36,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്‌ടമായി : അമിത് ഷാ

ഹൈദരാബാദിലെ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

amit shah  hyderabad police passing out parade  police passing out parade  hyderabad police  amit shah about police officers death  അമിത് ഷാ  ആഭ്യന്തര സുരക്ഷ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ  ഇന്ത്യന്‍ പൊലീസ് സര്‍വീസ്  ഹൈദരാബാദ് പൊലീസ് പാസിങ് ഔട്ട് പരേഡ്  ഹൈദരാബാദിലെ പൊലീസ് അക്കാദമി
amit shah at hyderabad police passing out parade
author img

By

Published : Feb 11, 2023, 2:25 PM IST

ഹൈദരാബാദ് : കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ രാജ്യത്ത് 36,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ഇക്കാലയളവില്‍ ആഭ്യന്തര സുരക്ഷയില്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളെ രാജ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയില്‍, ഇന്ത്യന്‍ പൊലീസ് സര്‍വീസ് പ്രൊബേഴ്‌സണേസ് 74-ാം ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

'കഴിഞ്ഞുപോയ ഏഴ് പതിറ്റാണ്ടുകാലം, ആഭ്യന്തര സുരക്ഷയില്‍ നിരവധി ഉയര്‍ച്ച താഴ്‌ചകളാണ് രാജ്യം നേരിട്ടത്. കൂടാതെ വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളും അഭിമുഖീകരിച്ചു. ഇക്കാലയളവില്‍ രാജ്യത്തെ 36,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു'- അമിത് ഷാ പറഞ്ഞു.

ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍, വടക്ക് കിഴക്കന്‍ കലാപം, ഇടതുപക്ഷ തീവ്രവാദം എന്നിവ നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഗണ്യമായി വിജയിച്ചതായും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ ഭീകരവാദത്തിന് തടയിടുന്നതിനായി ലോകത്തിന് മുന്നില്‍ വിജയകരമായ മാതൃക സമ്മാനിക്കാന്‍ ഇന്ത്യയ്‌ക്കായി.

Also Read: 'പിഎഫ്ഐ നിരോധനം ലോകത്തിന് മികച്ച മാതൃക': അമിത്‌ ഷാ

ജനാധിപത്യത്തോട് സര്‍ക്കാരിനുള്ള പ്രതിബദ്ധത എത്രത്തോളം ശക്തമാണെന്ന് കാട്ടി തരുന്ന നടപടി ആയിരുന്നു ഇത്. തീവ്രവാദം വച്ചുപുലര്‍ത്തില്ലെന്ന സര്‍ക്കാരിന്‍റെ നിലപാടിലൂടെ രാജ്യത്ത് ഭീകരവാദ സംഭവങ്ങളുണ്ടാകുന്നത് കുറഞ്ഞു. ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി മൂലം ഭീകരവിരുദ്ധ നിയമങ്ങൾക്കായി ശക്തമായ ചട്ടക്കൂടൊരുക്കാനും, അന്വേഷണ ഏജന്‍സികളെ കരുത്തുറ്റതാക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിലെ എസ്‌വിപിഎൻപി അക്കാദമിയില്‍ നടന്ന പൊലീസ് പാസിങ് ഔട്ട് പരേഡില്‍ 195 ഓഫിസർ ട്രെയിനികളാണ് പങ്കെടുത്തത്. ഇതില്‍ 166 ഐപിഎസ് ഓഫിസർ ട്രെയിനികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള 29 ഓഫിസർ ട്രെയിനികളുമാണുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.