ETV Bharat / bharat

അഫ്‌ഗാനിലെ ഇന്ത്യക്കാരെ തിരിച്ചുവിളിച്ചു, താലിബാൻ ആക്രമണം ശക്തം - ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ചൊവ്വാഴ്ച വൈകുന്നേരം പ്രത്യേക വിമാനം മസർ-ഇ-ഷെരീഫിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നുണ്ടെന്നും പ്രദേശത്തുള്ള ഇന്ത്യൻ പൗരന്മാർ വിമാനത്തിൽ രാജ്യത്തേക്ക് മടങ്ങി വരണമെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.

Mazar-e-Sharif  Indian evacuated from Mazar-e-Sharif  Taliban resurgence  Afghanistan criis  താലിബാൻ  അഫ്‌ഗാനിസ്ഥാൻ  ഇന്ത്യൻ പൗരന്മാർ  മസർ-ഇ-ഷെരീഫ്  ഇന്ത്യൻ കോൺസുലേറ്റ് ജനറൽ  ഐബക്ക്
താലിബാൻ മുന്നേറ്റം ശക്തിപ്രാപിക്കുന്നു; അഫ്‌ഗാനിലെ ഇന്ത്യക്കാരെ തിരിച്ചുവിളിച്ച് രാജ്യം
author img

By

Published : Aug 10, 2021, 8:10 PM IST

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അഫ്‌ഗാനിലെ മസർ-ഇ-ഷെരീഫിലും പരിസരങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങിവരാൻ ആവശ്യപ്പെട്ട് രാജ്യം. താലിബാൻ സൈന്യം മസർ-ഇ-ഷെരീഫിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ഇന്ത്യക്കാരെ തിരിച്ചുവിളിക്കാനുള്ള നീക്കം.

ചൊവ്വാഴ്ച വൈകുന്നേരം പ്രത്യേക വിമാനം മസർ-ഇ-ഷെരീഫിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നുണ്ടെന്നും പ്രദേശത്തെ ഇന്ത്യൻ പൗരന്മാർ വിമാനത്തിൽ രാജ്യത്തേക്ക് മടങ്ങി വരണമെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു. പ്രത്യേക വിമാനത്തിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാർ അവരുടെ മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, കാലഹരണപ്പെടൽ തീയതി എന്നിവ 0785891303, 0785891301 എന്നീ നമ്പരുകളിലേക്ക് വാട്‌സ്‌ആപ്പ് വഴി അറിയിക്കണമെന്ന് ട്വീറ്റിൽ പറയുന്നു.

  • (1/2) A special flight is leaving from Mazar-e-Sharif to New Delhi. Any Indian nationals in and around Mazar-e-Sharif are requested to leave for India in the special flight scheduled to depart late today evening.

    — India in Mazar (@IndianConsMazar) August 10, 2021 " class="align-text-top noRightClick twitterSection" data=" ">
  • (2/2) Indian citizens desiring to leave by special flight should immediately convey their full name, passport number, date of expiry by whatsapp at the following numbers:

    0785891303
    0785891301

Also Read: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി

ആറാമത്തെ പ്രവിശ്യ തലസ്ഥാനമായ ഐബക്ക് തിങ്കളാഴ്ച താലിബാൻ പിടിച്ചെടുത്തിരുന്നു. മസർ-ഇ-ഷെരീഫ് ആണ് അടുത്ത ലക്ഷ്യം. ശനിയാഴ്ച താലിബാൻ തീവ്രവാദികൾ രണ്ടാമത്തെ പ്രവിശ്യ തലസ്ഥാനമായ ജാവ്ജാനിലെ ഷെബർഗാൻ നഗരം പിടിച്ചെടുത്തിരുന്നു. പ്രവിശ്യ തലവനായ അബ്‌ദുൾ റഷീദ് ദോസ്തത്തിന്‍റെ നഗരമാണ് ഷെബർഗാൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.