ETV Bharat / bharat

കൊവിഡ് വ്യാപനം വർധിക്കുന്നു; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി - Vaccination

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 486 പുതിയ കൊവിഡ് കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Covid cases  Tamil Nadu  കൊവിഡ് വർധിക്കുന്നു  കൊവിഡ് വ്യാപനം  ലോക്ക്ഡൗൺ നീട്ടി  ലോക്ക്ഡൗൺ  Covid vaccine  Vaccination  Covid
കൊവിഡ് വ്യാപനം വർധിക്കുന്നു; തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
author img

By

Published : Mar 1, 2021, 7:03 AM IST

ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മാർച്ച് 31 വരെ നീട്ടി തമിഴ്നാട് സർക്കാർ. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 486 പുതിയ കൊവിഡ് കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, മാർച്ച് ഒന്ന് മുതൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും.

അതേസമയം, കൊവിഡ് വാക്സിനേഷന്‍റെ വേഗം വർധിപ്പിക്കുന്നതിന് ആയുഷ്മാൻ ഭാരത് പി‌എം‌ജെ‌എയ്‌ക്ക് കീഴിലുള്ള പതിനായിരത്തോളം സ്വകാര്യ ആശുപത്രികളും കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി പ്രകാരം 600ൽ അധികം സ്വകാര്യ ആശുപത്രികളും വാക്സിൻ കൊടുക്കാൻ ഉപയോഗപ്പെടുത്തും. കൂടാതെ സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം എംപാനൽ ചെയ്ത മറ്റ് സ്വകാര്യ ആശുപത്രികൾക്കും ഇതിൽ പങ്കാളികളാകാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.