മുമ്പ്ര (മഹാരാഷ്‌ട്ര): ഹിജാബ് വിവാദം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോൾ ഹിന്ദു കുട്ടികൾക്കൊപ്പം ഹിജാബ് ധരിച്ച് ഫുട്‌ബോൾ കളിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ മുമ്പ്രയിലെ ടർഫ് ഗ്രൗണ്ടിലാണ് പരിശീലന മത്സരം നടന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി മുമ്പ്രയില്‍ ഹിന്ദു, മുസ്‌ലിം പെൺകുട്ടികൾ ഒരുമിച്ച് ഫുട്ബോൾ പരിശീലിക്കുന്നുണ്ട്. മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണ് പരിശീലിക്കുന്നത്. മതം ഒരിക്കലും വിദ്യാര്‍ഥികള്‍ക്കിടയില്‍ കയറി വന്നിട്ടില്ലെന്ന് കോച്ച് സബ ഷെ്യ്‌ഖ് പറഞ്ഞു. പരസ്‌പരം ആചാരങ്ങളും പാരമ്പര്യങ്ങളും ബഹുമാനിക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ യാതൊരു വിധ തർക്കങ്ങളും പ്രശ്‌നങ്ങളുമില്ലെന്നും കോച്ച് വ്യക്തമാക്കി.
കളിക്കളത്തിലും പുറത്തും വിദ്യാര്‍ഥികള്‍ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കും. ഇത് അവർക്കിടയിൽ ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ടെന്നും പരിശീലക വ്യക്തമാക്കി.
Also read: നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി പാഞ്ഞുകയറിയത് 5 വാഹനങ്ങളിലേക്ക്, 4 മരണം ; വീഡിയോ