ETV Bharat / bharat

വീണ്ടും വിമാനത്തിൽ മൂത്രമൊഴിക്കൽ വിവാദം; ഇന്ത്യൻ വിദ്യാർഥിക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ എയർലൈൻ

മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വച്ച് ആര്യ വോറ എന്ന വിദ്യാർഥിയാണ് മദ്യലഹരിയിൽ സഹയാത്രക്കാരന് മേൽ മൂത്രമൊഴിച്ചത്

വിമാനത്തിൽ സഹയാത്രികയ്‌ക്ക് മേൽ മൂത്രമൊഴിച്ചു  സഹയാത്രികയ്‌ക്ക് മേൽ മൂത്രമൊഴിച്ചു  അമേരിക്കൻ എയർലൈൻസ്  ഇന്ത്യൻ വിദ്യാർഥിക്ക് വിലക്കുമായി അമേരിക്കൻ എയർലൈൻ  വിമാനത്തിൽ വീണ്ടും മൂത്രമൊഴിക്കൽ വിവാദം  വിമാനത്തിൽ മൂത്രമൊഴിക്കൽ വിവാദം  ആര്യ വോറ  ശങ്കർ മിശ്ര  Indian Student Banned By American Airlines  American Airlines  Indian Student Peeing On Co Passenger in mid air  യുഎസ്‌ പൗരന്‌മേൽ മൂത്രമൊഴിച്ച് ഇന്ത്യൻ വിദ്യാർഥി  American airline bars indian citizen  American airline bars indian Student
വിമാനത്തിൽ മൂത്രമൊഴിക്കൽ വിവാദം
author img

By

Published : Mar 5, 2023, 5:07 PM IST

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലുണ്ടായിരുന്ന സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്. 21കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയ്‌ക്കാണ് അമേരിക്കൻ വിമാനക്കമ്പനി വിലക്കേർപ്പെടുത്തിയത്. മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ (എഎ-292) വിമാനത്തിനുള്ളിൽ വച്ചാണ് ഇയാൾ യുഎസ്‌ പൗരന്‍റെ മേൽ മൂത്രമൊഴിച്ചത്.

'ജോൺ എഫ്. കെന്നഡി ഇന്‍റർനാഷണൽ എയർ പോർട്ടിൽ നിന്ന് ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 292 ൽ ഒരു ഉപഭോക്‌താവിന്‍റെ മോശം പ്രവർത്തിമൂലം വിമാനം ഡൽഹിയിലെത്തിയപ്പോൾ പ്രാദേശിക നിയമപാലകർക്ക് ഇടപെടേണ്ടതായി വന്നു. രാത്രി 9.50ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു', അമേരിക്കൻ എയർലൈൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഭാവിയിൽ ഈ യാത്രക്കാരനെ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്നും അമേരിക്കൻ എയർലൈൻ വ്യക്‌തമാക്കി. 'യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിലെ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പേഴ്‌സർ അറിയിച്ചു. ഓപ്പറേറ്റിങ് ക്രൂവുമായി അദ്ദേഹം ആവർത്തിച്ച് തർക്കിച്ചു. സീറ്റിൽ ഇരിക്കാൻ തയ്യാറായില്ല. ക്രൂവിന്‍റെയും വിമാനത്തിന്‍റെയും സുരക്ഷയെ തുടർച്ചയായി അപകടത്തിലാക്കി. സഹയാത്രക്കാരുടെ സുരക്ഷയെ തടസപ്പെടുത്തി. ഒടുവിൽ സീറ്റിൽ മൂത്രമൊഴിച്ചു', എയർലൈൻസ് വ്യക്‌തമാക്കി.

ലാൻഡിംഗിന് മുമ്പ് പൈലറ്റ് വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ കുറിച്ച് ഡൽഹി എടിസിയെ ബന്ധപ്പെടുകയും സുരക്ഷ തേടുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ സിഐഎസ്എഫിനെ അറിയിക്കുകയും ചെയ്‌തിരുന്നു. 'വിമാനം ലാൻഡ് ചെയ്‌ത ശേഷം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ ആര്യ വോറയെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ ഇയാൾ സിഐഎസ്എഫിനോടും മോശമായി പെരുമാറിയതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നാലെ എയർപോർട്ട് പൊലീസ് ആര്യ വോറയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. 'യുഎസ്‌എയിൽ വിദ്യാർഥിയും ഡൽഹി ഡിഫൻസ് കോളനിയിലെ താമസക്കാരനുമായ ആര്യ വോറയ്‌ക്കെതിരെ അമേരിക്കൻ എയർലൈനിൽ നിന്നുള്ള സഹയാത്രികന് മേൽ മൂത്രമൊഴിച്ചതായി ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഞങ്ങൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്, ഡൽഹി പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററും എയർലൈൻ കമ്പനിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞങ്ങൾക്ക് ബന്ധപ്പെട്ട എയർലൈനിൽ നിന്ന് ഒരു റിപ്പോർട്ട് ലഭിച്ചു. അവർ സാഹചര്യം പ്രൊഫഷണലായി കൈകാര്യം ചെയ്‌തതായും ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ചതായുമാണ് ഇതിലൂടെ മനസിലാക്കുന്നത്. മറ്റ് കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ഡിജിസിഎ ഉദ്യോഗസ്ഥർ വ്യക്‌തമാക്കി.

നേരത്തെയും മൂത്രമൊഴിക്കൽ വിവാദം: കഴിഞ്ഞ വർഷവും വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച സംഭവം ഉണ്ടായിരുന്നു. നവംബർ 26ന് എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ മദ്യപിച്ച് എഴുപതുകാരിയായ സഹയാത്രികയുടെ മേൽ ശങ്കർ മിശ്ര എന്ന യാത്രക്കാരനാണ് മൂത്രമൊഴിച്ചത്. യാത്രക്കാരി പരാതി നൽകിയെങ്കിലും സംഭവത്തെക്കുറിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് എയർലൈൻ ജീവനക്കാർ റിപ്പോർട്ട് നൽകിയിരുന്നില്ല.

തുടർന്ന് സംഭവം വിവാദമായതോടെ ശങ്കർ മിശ്രക്കെതിരെ ഡൽഹി പൊലീസ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിന്നാലെ ഇയാൾക്ക് എയർ ഇന്ത്യ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യ ചാപ്‌റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തിന് പിന്നാലെ ഇയാളെ കമ്പനിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.