ETV Bharat / bharat

സ്‌കൂട്ടറിന്‍റെ വില 71,000, നമ്പറിന്‍റെ വില 15 ലക്ഷം ; ലേലം വിളിച്ചെടുത്ത് യുവാവ് - ചണ്ഡീഗഡില്‍ സ്‌കൂട്ടറിന് വേണ്ടി ലക്ഷങ്ങളുടെ ഫാന്‍സി നമ്പര്‍

CH01-CJ സീരീസിലുള്ള നമ്പറുകളുടെ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16വരെ നടന്ന ലേലത്തിലൂടെ ലഭിച്ചത് ഒന്നരക്കോടി

15 lakh number plate for scooter  Chandigarh Registration and Licensing Authority  CH01-CJ-0001 fancy number  ചണ്ഡീഗഡില്‍ സ്‌കൂട്ടറിന് വേണ്ടി ലക്ഷങ്ങളുടെ ഫാന്‍സി നമ്പര്‍  ലക്ഷങ്ങള്‍ നല്‍കി ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്
ഇങ്ങനെയും ഹോബി;ഒരു ലക്ഷത്തിന് താഴെയുള്ള സ്‌കൂട്ടറിന് നമ്പര്‍ പതിനഞ്ച് ലക്ഷത്തിന്‍റേത്!
author img

By

Published : Apr 20, 2022, 4:07 PM IST

ചണ്ഡീഗഡ് : എഴുപത്തി ഒന്നായിരം രൂപയുടെ വാഹനം, പക്ഷേ അതിന്‍റെ നമ്പറിന്‍റെ വില 15 ലക്ഷം!. ചണ്ഡിഗണ്ഡിലെ വ്യവസായിയായ ബ്രിജ്‌മോഹനാണ് തന്‍റെ ആക്റ്റീവ സ്‌കൂട്ടറിനുവേണ്ടി ലേലം വിളിച്ച് 15 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ചണ്ഡീഗഡ് രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി നടത്തിയ ലേലത്തിലാണ് ബ്രിജ്‌മോഹന്‍ CH01-CJ-0001 എന്ന നമ്പര്‍ സ്വന്തമാക്കിയത്.

ഈ നമ്പര്‍ ഇപ്പോള്‍ തന്‍റെ സ്‌കൂട്ടറില്‍ ഉണ്ടാകുമെങ്കിലും വൈകാതെ കാര്‍ വാങ്ങുമെന്നും അപ്പോള്‍ ഈ നമ്പര്‍ അതില്‍ ഉപയോഗിക്കുമെന്നുമാണ് ബ്രിജ്‌മോഹന്‍ പറയുന്നത്. അഡ്വടൈസിംഗ് രംഗത്താണ് ബ്രിജ്‌മോഹന്‍ പ്രവര്‍ത്തിക്കുന്നത്.

CH01-CJ സീരീസിലുള്ള നമ്പറുകളുടെ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16വരെ നടന്ന ലേലത്തിലൂടെ ചണ്ഡീഗഡ് രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി നേടിയത് ഒന്നരക്കോടി രൂപയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.