ETV Bharat / bharat

അമർത്യ സെന്നിന്‍റെ വിമർശനം രാഷ്‌ട്രീയപരമെന്ന് ബിജെപി

വെള്ളിയാഴ്‌ച വൈകിട്ട് മുംബൈയിൽ ഒരു പരിപാടിയിലായിരുന്നു അമർത്യ സെന്നിന്‍റെ വിമർശനം.

amartya sen  narendra modi  amartya sen criticizes Modi government  amartya sen criticizes government  amartya sen contribution to economics  bengal BJP  BJP  samik bhattacharya  schizophrenia  narendra modi government schizophrenia  rashtriya seva dal  അമർത്യ സെൻ  സമിക് ഭട്ടാചാര്യ  ബംഗാൾ ബി.ജെ.പി വക്‌താവ്  അമർത്യ സെന്നിന്‍റെ വിമർശനം  കൊവിഡ് വ്യാപനം
അമർത്യ സെന്നിന്‍റെ വിമർശനം രാഷ്‌ട്രീയപരം
author img

By

Published : Jun 6, 2021, 8:01 AM IST

കൊൽക്കത്ത : കേന്ദ്ര സർക്കാരിനെതിരെ അമർത്യ സെന്‍ നടത്തിയ വിമർശനം രാഷ്‌ട്രീയപരമെന്ന് ബംഗാള്‍ ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ. ലോകത്തിന് മുൻപിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എന്നാൽ അമർത്യ സെന്നിന് പ്രായമായെന്നും കൗൺസിലിംഗ് ആവശ്യമാണെന്നും പറയാൻ താൻ അഹങ്കാരിയല്ല. അദ്ദേഹത്തിന് നിർദേശങ്ങൾ നൽകാമെന്നും ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.

More Read: കേന്ദ്രത്തിനെതിരെ വിമർശനവുമായി അമർത്യ സെൻ

കേന്ദ്ര സർക്കാർ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ എടുക്കുന്നതിന് പകരം ക്രെഡിറ്റിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് നൊബേൽ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്‌ധനുമായ അമർത്യ സെൻ വിമർശിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷവും കൊവിഡ് മരണം 4,500 ലധികവും കടന്നതോടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.