ന്യൂഡല്‍ഹി : ഇന്ത്യന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനും (Indian Economist) നൊബേല്‍ സമ്മാന ജേതാവുമായ (Nobel Laureate) അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മകള്‍ നന്ദന ദേബ് സെന്‍. അത് തെറ്റായ വിവരമാണെന്നും ബാബ സുഖമായിരിക്കുന്നുവെന്നും അവര്‍ ഇടിവി ഭാരതിനോട് പറഞ്ഞു (Amartya Sen Death News False). ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാവായ ക്ലോഡിയ ഗോള്‍ഡിനാണ് (Claudia Goldin) അദ്ദേഹം മരിച്ചതായി എക്‌സില്‍ കുറിച്ചത്.
-
A terrible news. My dearest Professor Amartya Sen has died minutes ago. No words. pic.twitter.com/giIdK0t2XA
— Claudia Goldin (@profCGoldin) October 10, 2023 " class="align-text-top noRightClick twitterSection" data="
">A terrible news. My dearest Professor Amartya Sen has died minutes ago. No words. pic.twitter.com/giIdK0t2XA
— Claudia Goldin (@profCGoldin) October 10, 2023A terrible news. My dearest Professor Amartya Sen has died minutes ago. No words. pic.twitter.com/giIdK0t2XA
— Claudia Goldin (@profCGoldin) October 10, 2023
'ഭയാനകമായ വാര്‍ത്ത. എന്‍റെ പ്രിയ പ്രൊഫസര്‍ അമര്‍ത്യ സെന്‍ മിനിട്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടു. പറയാന്‍ വാക്കുകളില്ല' - എന്നായിരുന്നു ക്ലോഡിയ കുറിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ അവര്‍ തിരുത്തിക്കൊണ്ടുള്ള മറ്റൊരു കുറിപ്പും എക്‌സില്‍ പങ്കുവച്ചിരുന്നു. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ പറ്റിച്ച പണിയാണെന്നറിയിച്ചായിരുന്നു ഈ കുറിപ്പ്.
1933 നവംബര്‍ മൂന്നിന് പശ്ചിമ ബംഗാളിലെ ശാന്തി നികേതനില്‍ ജനിച്ച അമര്‍ത്യ സെന്നിന്, 1998 ലാണ് സാമ്പത്തിക ശാസ്‌ത്രത്തിന് നൽകിയ സംഭാവനകളെ മാനിച്ച് നൊബേല്‍ സമ്മാനം നല്‍കിയത്.