ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവുമായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കൂടിക്കാഴ്‌ച്ച നടത്തില്ലെന്ന് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്‌ടാവ് രവീൻ തുക്രാൽ പറഞ്ഞു. സിദ്ദുവുമായി താന്‍ കൂടിക്കാഴ്ച്ച നടത്തണമെങ്കില്‍ അദ്ദേഹം പരസ്യമായി തനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ക്ക് മാപ്പുപറയണമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു. അമരീന്ദർ സിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുന്നുണ്ട് എന്നതിന്‍റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നവജ്യോത് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കം തെറ്റാണെന്ന് കാണിച്ച് സോണിയാ ഗാന്ധിക്ക് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കത്ത് അയച്ചിരുന്നു. സിദ്ധു വരുന്നതോടെ പാര്‍ട്ടി പിളരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. സിദ്ദുവിന്‍റെ പ്രവര്‍ത്തന ശൈലി സംസ്ഥാന സമിതിയെ നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ലെന്നും കത്തിലൂടെ അദ്ദേഹം ഹൈക്കമാന്‍റിനെ അറിയിച്ചു.
പിന്നാലെ സിദ്ധു - അമരീന്ദര്‍ തര്‍ക്കം പരിഹാരത്തിനായി ഹൈക്കമാന്‍റ് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സിദ്ധുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയോ ചെയ്യണമെന്നതായിരുന്നു സമിതി മുന്നോട്ട് വെച്ച നിര്‍ദ്ദേശം. ഇതേ തുടര്‍ന്നായിരുന്നു സിദ്ധു അധികാരത്തില്‍ എത്തിയത്.
read more:പഞ്ചാബ് തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ദു സംസ്ഥാന അധ്യക്ഷനാകും