തെന്നിന്ത്യന്‍ താരം അമല പോള്‍ (Amala Paul) വിവാഹിതയായി (Amala Paul wedding). സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം (Amala Paul marries Jagat Desai).
അമലയും ജഗതും ചേര്‍ന്നാണ് തങ്ങളുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും ഇരുവരും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ ലളിതമായിരുന്നു ഇരുവരുടെയും വിവാഹം എന്നാണ് വിവാഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന (Amala Paul shared her wedding pictures).
'ഞങ്ങള്‍ ഒന്നിച്ചതിന്‍റെ ആഘോഷം. ഞാന്‍ എന്‍റെ ഉത്തമ പുരുഷനെ വിവാഹം ചെയ്‌തു... നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് അമല പോള്‍ ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത് (Amala Paul wedding post).
'രണ്ട് ആത്മാക്കൾ, ഒരു വിധി, ഈ ജീവിതകാലം മുഴുവൻ എന്‍റെ ഉത്തമയായ സ്‌ത്രീയുടെ കൈ കോർത്ത് നടക്കും' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് ജഗദ് ദേശായി വിവാഹ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ജഗദിന്‍റെ ഈ പോസ്‌റ്റ് അമലയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ലാവണ്ടര്‍ നിറമുള്ള ലഹങ്കയായിരുന്നു അമലയുടെ വിവാഹ വസ്‌ത്രം. അതേസമയം ലാവണ്ടറും ക്രീമും കലര്‍ന്ന ഷെര്‍വാണി ആയിരുന്നു ജഗതിന്‍റെ വേഷം (Amala Paul wedding dress). ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നോര്‍ത്ത് ഗോവയിലെ ഒരു ആഢംബര ഹോം സ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി പ്രവര്‍ത്തിക്കുകയാണ് ജഗദ് ദേശായി.
വിവാഹത്തിന് മുന്നോടിയായി അമല പോള്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ജഗദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് അമല പോള്‍ വീണ്ടും വിവാഹിതയാവുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു (Amala Paul Jagat Desai relationship).
സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കിടെ താരം വിവാഹ ചിത്രങ്ങള്‍ പുറത്തു വിട്ടുകൊണ്ട് ആരാധകരെ ഞെട്ടിക്കുകയും ചെയ്‌തു (Amala Paul first wedding). ഒക്‌ടോബര്‍ 26ന് അമലയുടെ 32-ാമത് ജന്മദിനത്തിലാണ് ജഗദിന്‍റെ വിവാഹാഭ്യര്‍ഥന അമല സ്വീകരിച്ചത് എന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
2014ലായിരുന്നു സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമലയുടെ ആദ്യ വിവാഹം. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമലയും വിജയ്‌യും വിവാഹിതരായത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമായിരുന്നു ഈ ദാമ്പത്യത്തിന്. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു (Amala Paul separation with AL Vijay).
ഒരേസമയം മലയാളം, തമിഴ്, തെലുഗു എന്നീ സിനിമ മേഖലകളില്‍ സജീവമായ അമല ഏറ്റവും ഒടുവിലായി അഭിനയിച്ചത് 'ഭോല'യിലാണ്. അജയ് ദേവ്‌ഗണ്‍ നായകനായ ബോളിവുഡ് ചിത്രത്തില്‍ ഡോക്‌ടറുടെ വേഷത്തിലാണ് അമല പോള്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ 'ക്രിസ്‌റ്റഫര്‍' ആയിരുന്നു അമലയുടെ മറ്റൊരു റിലീസ് ചെയ്‌ത ചിത്രം. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആണ് അമലയുടെ പുതിയ ചിത്രം (Amala Paul latest movies).
Also Read: അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ്