മുംബൈ: അലയന്‍സ് എയറിന്‍റെ വിമാനം മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഭുജുവിലേക്ക് ഇന്ന് രാവിലെ പറന്നുയര്‍ന്നത് എന്‍ജിന്‍ കവര്‍ ഇല്ലാതെ. വിമാനത്തിന്‍റെ ടേക്ക്ഓഫിന് മുമ്പ് എന്‍ജിന്‍ കവര്‍ മുംബൈ വിമാനത്താവളത്തിലെ എയര്‍പോര്‍ട്ടില്‍ പതിക്കുകയായിരുന്നു. ജീവനക്കാര്‍ അടക്കം എഴുപത് ആളുകളുമായി പറന്ന വിമാനം സുരക്ഷിതമായി ഭുജുവില്‍ വന്നിറങ്ങി.
വിമാനം പറന്നുയര്‍ന്ന ഉടനെതന്നെ എന്‍ജിന്‍ കവറില്ലാത്ത കാര്യം മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റിപ്പോര്‍ട്ട്ചെയ്തു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്‍റെ മെയിന്‍റെനൻസ് സമയത്ത് അഴിക്കുന്ന എന്‍ജിന്‍ കവര്‍ പരിശോധന കഴിഞ്ഞ് ശരിയായി പുനസ്ഥാപിക്കാത്തതാണ് എന്‍ജിന്‍ കവര്‍ ഇളകി പോകാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
ALSO READ: സിയാച്ചിന്‍ മുതല്‍ അരുണാചല്‍പ്രദേശ് വരെ… നഷ്ടമായത് ആയിരത്തോളം സൈനികരെ