പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന വാദവുമായി അലഹബാദ് ഹൈക്കോടതി. മതപരമായ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടുമാത്രം പശുവിനെ നോക്കിക്കാണരുതെന്നും കോടതി പറഞ്ഞു.
സംസ്‌കാരം സംരക്ഷിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണ്. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണം. ഇത് സംബന്ധിച്ച ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കണം. പശുക്കളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും കോടതി പറഞ്ഞു.
ALSO READ: തീവ്രവാദ സാന്നിധ്യം, കർണാടക തീരത്ത് അതി ജാഗ്രത നിർദ്ദേശം
ഗോമാതാവിനെ ആരാധിച്ചാൽ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന വിചിത്രവാദവും അലഹബാദ് ഹൈക്കോടതി മുന്നോട്ടുവച്ചു. ഉത്തർപ്രദേശിലെ ഗോവധം തടയൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ട് സിംഗിൾ ബഞ്ച് ജഡ്‌ജ് ശേഖർ കുമാർ യാദവാണ് ഇത്തരത്തില്‍ നിലപാടെടുത്തത്.