ETV Bharat / bharat

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം: അവിവാഹിതർക്കും അനുമതി, സമ്മതമില്ലാത്ത ലൈംഗികവേഴ്ച ബലാത്സംഗം - സുപ്രീംകോടതി - abortion laws in india for unmarried

പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

Supreme Court  അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം  ഗര്‍ഭഛിദ്രം  സുപ്രീം കോടതി  ന്യൂഡൽഹി  ഗര്‍ഭച്ഛിദ്രം  സുപ്രീംകോടതി  supreme court on abortion  sc on mtp act india  sc marital rape order  sc women pregnancy  abortion laws in india for unmarried  supreme court news
അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം: സുപ്രീം കോടതി
author img

By

Published : Sep 29, 2022, 11:54 AM IST

Updated : Sep 29, 2022, 1:23 PM IST

ന്യൂഡൽഹി: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്‌ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീം കോടതി മാറ്റിയിരിക്കുന്നത്. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്‌ചയും ബലാത്സംഗമാണ്. മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Last Updated : Sep 29, 2022, 1:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.