ന്യൂഡൽഹി: യുകെയിൽ നിന്നുള്ള വിമാനങ്ങൾ ഡിംസംബർ 22മുതൽ നിരോധിച്ചതിന് പിന്നാലെ യുകെയിൽ നിന്നും ഇന്നും നാളെയും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാകമെന്ന നിർദേശവുമായി വ്യോമയാന മന്ത്രാലയം. മുൻകരുതൽ നടപടിയായാണ് യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിർബന്ധിത പരിശോധന ഏർപ്പെടുത്തുന്നത്.
യുകെയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ഡിസംബർ 31 വരെ നിരോധിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിമാനങ്ങളിൽ യുകെയിൽ നിന്നുള്ള യാത്രക്കാർ കയറാതിരിക്കാനുള്ള നടപടികളും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. ചില രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസ് പടരുന്നതിന്‍റെ ഫലമായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ തങ്ങൾ തീരുമാനിച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.