മുംബൈ : സ്‌റ്റൈലിന്‍റെ കാര്യത്തില്‍ ഡെനിം എല്ലായ്‌പ്പോഴും മുന്നിലാണ്. ബോളിവുഡ് താരം ആലിയ ഭട്ട് Alia Bhatt ഡെനിം ബ്രാന്‍ഡിന്‍റെ വലിയ ആരാധികയുമാണ്. തിങ്കളാഴ്‌ച മുംബൈ വിമാനത്താവളത്തില്‍ ഡെനിം ലുക്കിലെത്തിയ താരം പാപ്പരാസികളുടെ കണ്ണിലുടക്കി.
ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഹാർട്ട് ഓഫ് സ്‌റ്റോണി'ന്‍റെ ട്രെയിലർ ലോഞ്ചില്‍ Heart of Stone trailer launch പങ്കെടുക്കാന്‍ താരം ബ്രസീലില്‍ എത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് താരം സ്വന്തം നഗരത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് ഡെനിം - ഓണ്‍ - ഡെനിം ലുക്കിലായിരുന്നു. താരത്തെ കണ്ട ഉടന്‍ തന്നെ പാപ്പരാസികള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.
വിമാനത്താവളത്തില്‍ നിന്ന് കാറിലേക്ക് നടന്നുനീങ്ങുന്ന ആലിയയെയാണ് വീഡിയോയില്‍ കാണാനാവുക. വെള്ള നിറമുള്ള ഒരു ഗ്രാഫിക് ടി ഷർട്ടും അതിന് മുകളിലായി നീളമുള്ള ഒരു ഡെനിം ജാക്കറ്റും, മോം ഫിറ്റ് ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈല്‍ ആയിരുന്നു താരത്തിന്‍റേത്. സണ്‍ഗ്ലാസും വസ്‌ത്രത്തിന് അനുയോജ്യമായ വെള്ള നിറമുള്ള സ്‌നീക്കേഴ്‌സും താരം ധരിച്ചിട്ടുണ്ട്.
ഒപ്പം ഒരു വെളുത്ത നിറമുള്ള സ്ലിംഗ് ബാഗും താരം കയ്യില്‍ കരുതിയിട്ടുണ്ട്. ആലിയയുടെ കയ്യിലെ സ്ലിംഗ് ബാഗ് Alia s white sling bag price tag ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഗൂച്ചി സിഗ്‌നേച്ചര്‍ ബാംബു കലക്ഷനില്‍ Gucci signature bamboo collection നിന്നുള്ള ഈ മിനി ബാഗിന്‍റെ വില 3,68,777 രൂപയാണ്.
ആലിയയുടെ ഈ ഡെനിം ലുക്ക് വീഡിയോയ്‌ക്ക് ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തുകയാണ്. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളും കൊണ്ട് ആരാധകര്‍ കമന്‍റ് സെക്ഷന്‍ നിറച്ചു. 'ഗൂച്ചി ഗേള്‍ 🙌🙌' -എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്.
'എന്‍റെ വാര്‍ഷിക വരുമാനത്തിന്‍റെ പകുതിയാണ് ആ മിനി ബാഗിന്‍റെ വില 😭😭😭😭..' -മറ്റൊരാള്‍ കുറിച്ചു. ഹാര്‍ട്ട് ഐ ഇമോജികൾക്കൊപ്പം 'ഡെനിമിൽ നല്ല ലുക്ക്' എന്ന് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'അവര്‍ വളരെ സുന്ദരിയാണ്. ഈ വസ്ത്രത്തില്‍ അതി സുന്ദരിയായി കാണപ്പെടുന്നു' - ഒരു ആരാധകരന്‍ കുറിച്ചു.
Also Read: ഡെനിം കാണാന്‍ ലളിതം, വില കേട്ടാല്‍ ഞെട്ടും; ആലിയയുടെ എയര്‍പോട്ട് ലുക്കിന് 4 ലക്ഷം
അതേസമയം, 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' Heart of Stone ഓഗസ്‌റ്റ് 11ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. ജാമി ഡോര്‍നന്‍ Jamie Dornan ഗാല്‍ ഗാഡറ്റ് Gal Gadot എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്. കൂടാതെ ഏഴ് വർഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന കരൺ ജോഹറുടെ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യാണ് ആലിയയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ പ്രൊജക്‌ട്. ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് ആലിയയുടെ നായകനായെത്തുന്നത്. ശബാന ആസ്‌മി, ധർമേന്ദ്ര, ജയ ബച്ചൻ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യും.