ETV Bharat / bharat

ആക്രമണം നടത്താൻ അല്‍ ഖ്വയ്ദ: രാജ്യത്ത് ജാഗ്രത നിര്‍ദേശം, സുരക്ഷ ശക്തമാക്കി - ജാഗ്രത നിര്‍ദേശം

ഗുജറാത്ത്, യുപി, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഊർജിത അന്വേഷണത്തിനും ഉത്തരവ്

controversial remarks concerning Prophet

author img

By

Published : Jun 8, 2022, 8:53 AM IST

Updated : Jun 8, 2022, 9:23 AM IST

ന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആ​ഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക കത്തിലാണ് മുന്നറിയിപ്പ്. ഗുജറാത്ത്, യുപി, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി.

"കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം. പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും, നമ്മുടെ പ്രവാചകനെ അപമാനിക്കാന്‍ തുനിയുന്നവരെ തകര്‍ക്കാന്‍ ഞങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടക വസ്തുക്കള്‍ കെട്ടും" - ഭീഷണി സന്ദേശത്തില്‍ പറയുന്നു. ജൂണ്‍ 6നാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

Al-Qaeda threatens suicide attacks in India over controversial remarks concerning Prophet

കത്ത് പരിശോധിച്ചുവരികയാണെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ ഊർജിത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിലും ജനത്തിരക്കേറിയ പ്രദേശങ്ങളിലും സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

ബിജെപി പാർട്ടി ദേശീയ വക്താവ് നുപുർ ശർമ, ബിജെപി ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ എന്നിവരാണ് പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയത്. നുപുർ ശർമ ടെലിവിഷൻ ചാനൽ ചർച്ചയിലും നവീൻ കുമാർ ജിൻഡാല്‍ ട്വീറ്റിലൂടെയുമായിരുന്നു അധി​ക്ഷേപാര്‍ഹമായ പരാമർശം നടത്തിയത്. സംഭവം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ബിജെപി ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോർച്ചയുടെ പ്രമുഖ മുഖവുമാണ് നുപുർ ശർമ.

Also Read: - പ്രവാചക നിന്ദ; പ്രതിഷേധവുമായി 15 രാജ്യങ്ങള്‍, പ്രസ്‌താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി

Last Updated : Jun 8, 2022, 9:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.