ETV Bharat / bharat

ബാഷ് ആയി അക്ഷയ്‌ ഒബ്രോയ്; ഫൈറ്റര്‍ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത് - ഫൈറ്റര്‍

Akshay Oberoi s Fighter first look: സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ചിത്രത്തിലെ അക്ഷയ്‌ ഒബ്രോയിയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

Fighter Akshay Oberoi s first look  Akshay Oberoi s first look  Squadron Leader Sartaj Gill  Fighter  ബാഷ് ആയി അക്ഷയ്‌ ഒബ്രോയ്  അക്ഷയ്‌ ഒബ്രോയ്  ഫൈറ്റര്‍ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  ഫൈറ്റര്‍ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Squadron Leader Basheer Khan  Akshay Oberoi as Squadron Leader Basheer Khan  ഫൈറ്ററിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  അക്ഷയ്‌ ഒബ്രോയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  ഫൈറ്റര്‍  Fighter release
Akshay Oberoi as Squadron Leader Basheer Khan
author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:11 PM IST

ഹൃത്വിക് റോഷന്‍, ദീപിക പദുക്കോൺ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ഏരിയല്‍ ആക്ഷന്‍ ചിത്രമാണ് 'ഫൈറ്റര്‍' (Fighter). 'ഫൈറ്ററിലെ' പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ (Fighter character poster) റിലീസ് ചെയ്‌തു.

അക്ഷയ് ഒബ്‌റോയിയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് (Akshay Oberoi s character poster) നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. സ്ക്വാഡ്രൺ ലീഡർ ബഷീർ ഖാന്‍ ആയാണ് ചിത്രത്തില്‍ അക്ഷയ് ഒബ്റോയ് അവതരിപ്പിക്കുന്നത് (Squadron Leader Basheer Khan). ബാഷ് എന്ന പേരിലാണ് സ്ക്വാഡ്രൺ ലീഡർ ബഷീർ ഖാന്‍ അറിയപ്പെടുന്നത്.

ദീപിക പദുക്കോണും ഹൃത്വിക് റോഷനും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഒബ്റോയിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. കറുത്ത സണ്‍ഗ്ലാസ് അണിഞ്ഞ് എയർഫോഴ്‌സ് യൂണിഫോം ധരിച്ച അക്ഷയ് ഒബ്റോയ് ആയിരുന്നു ഫസ്‌റ്റ് ലുക്കില്‍.

Also Read: ജീവന്‍ മരണ ഏരിയല്‍ സീക്വന്‍സുകളുമായി ഹൃത്വിക് റോഷനും ദീപിക പദുക്കോണും; ഫൈറ്റര്‍ ടീസര്‍ പുറത്ത്

'സ്ക്വാഡ്രോൺ നേതാവ് ബഷീർ ഖാൻ,

അറിയപ്പെടുന്നത് - ബാഷ്,

പദവി - വെപ്പണ്‍ സിസ്‌റ്റം ഓപ്പറേറ്റര്‍,

യൂണിറ്റ് - എയര്‍ ഡ്രാഗണ്‍സ്'

ഈ അടിക്കുറിപ്പോടു കൂടിയാണ് അക്ഷയ് ഒബ്‌റോയിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. അടുത്തിടെ 'ഫൈറ്ററി'ല്‍ നിന്നുള്ള ഹൃത്വിക് റോഷൻ (Hrithik Roshan), ദീപിക പദുക്കോൺ (Deepika Padukone), അനിൽ കപൂർ (Anil Kapoor), കരൺ സിങ് ഗ്രോവർ എന്നിവരുടെ ക്യാരക്‌ടർ പോസ്‌റ്ററുകൾ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു (Fighter character poster). ഇപ്പോള്‍ അക്ഷയ് ഒബ്റോയിയുടെ ക്യാരക്‌ടർ പോസ്‌റ്റർ കൂടി പുറത്തുവിട്ടതോടെ 'ഫൈറ്ററി'നായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിച്ചു.

Also Read: ഹൃത്വിക്‌ - ദീപിക വൈകാരിക രംഗങ്ങള്‍ സ്‌റ്റുഡിയോയില്‍; ഫൈറ്റര്‍ ഫോട്ടോ ലീക്ക് ഒഴിവാക്കാന്‍ താരങ്ങള്‍

സിദ്ധാർഥ് ആനന്ദ് (Siddharth Anand) സംവിധാനം ചെയ്യുന്ന 'ഫൈറ്ററി'ലൂടെ ഇതാദ്യമായാണ് ദീപികയും ഹൃത്വിക്കും ഒന്നിച്ചെത്തുന്നത് (Deepika Hrithik debut collaboration). ഏരിയൽ ആക്ഷനറിൽ ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സ്ക്വാഡ്രോൺ ലീഡർ ഷംഷേർ പഠാനിയ (പാഠി) എന്ന കഥാപാത്രത്തെ ഹൃത്വിക് റോഷനും സ്ക്വാഡ്രോൺ ലീഡർ മിനൽ റാത്തോഡ് (മിന്നി) എന്ന കഥാപാത്രത്തെ ദീപിക പദുക്കോണും അവതരിപ്പിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ കമാൻഡിങ് ഓഫിസര്‍ രാകേഷ് ജയ് സിങ് (റോക്കി) ആയി അനിൽ കപൂറും വേഷമിടും. സ്ക്വാഡ്രോൺ ലീഡർ സർതാജ് ഗിൽ എന്ന കഥാപാത്രത്തെ കരൺ സിങ് ഗ്രോവറും അവതരിപ്പിക്കും.

2024 ജനുവരി 25നാണ് 'ഫൈറ്റർ' തിയേറ്ററുകളിൽ എത്തുക (Fighter release). ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. 2021ലായിരുന്നു 'ഫൈറ്റർ' പ്രഖ്യാപനം. ഈ വര്‍ഷം നവംബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

Also Read: Hrithik Roshan Fighter Movie| 'ഫൈറ്റർ' ഫസ്റ്റ് ലുക്ക് പങ്കുവച്ച് ഹൃത്വിക് റോഷൻ; 'ടോപ്പ് ഗണ്ണി'ന്‍റെ ഇന്ത്യൻ പതിപ്പെന്ന് ആരാധകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.