മണിപ്പൂരില്‍ കുക്കി സമുദായത്തിലെ രണ്ട് സ്‌ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തതിന്‍റെ വീഡിയോ (Two women in Manipur sexually assaulted) കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് (Manipur violence against women).
രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും (Akshay Kumar). വ്യാഴാഴ്‌ച രാവിലെയാണ് വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് താരം പങ്കുവച്ച കുറിപ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
'ഞെട്ടിപ്പോയി, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ വെറുപ്പ് തോന്നി. ഇനിയാരും ഇത്തരമൊരു മോശം പ്രവൃത്തി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കാന്‍ കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‌തത്.
-
Shaken, disgusted to see the video of violence against women in Manipur. I hope the culprits get such a harsh punishment that no one ever thinks of doing a horrifying thing like this again.
— Akshay Kumar (@akshaykumar) July 20, 2023 " class="align-text-top noRightClick twitterSection" data="
">Shaken, disgusted to see the video of violence against women in Manipur. I hope the culprits get such a harsh punishment that no one ever thinks of doing a horrifying thing like this again.
— Akshay Kumar (@akshaykumar) July 20, 2023Shaken, disgusted to see the video of violence against women in Manipur. I hope the culprits get such a harsh punishment that no one ever thinks of doing a horrifying thing like this again.
— Akshay Kumar (@akshaykumar) July 20, 2023
അതേസമയം മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്തെ ആകെ നാണംകെടുത്തി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു മോദിയുടെ പ്രതികരണം.
'സങ്കടവും രോഷവും നിറഞ്ഞ നാടായാണ് മണിപ്പൂരിനെ ഇപ്പോൾ കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഈ വിഷയത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകുമെങ്കിലും, നീതി ഉറപ്പാക്കാൻ നാം എല്ലാവരും ഒത്തുചേരുകയും നിർണായക നടപടി സ്വീകരിക്കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും നിയമത്തിന്‍റെ മുന്നിൽ ഒരു ദയയും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നീതിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ദുർബലരായവരെ സംരക്ഷിക്കുന്നതും കൂട്ടായ ഉത്തരവാദിത്തമാണ്' -ഇപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും (Smriti Irani) രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ മനുഷ്യത്വ രഹിതവും അപലപനീയവുമാണെന്നാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും സ്‌മൃതി ഇറാനി അറിയിച്ചു. ട്വിറ്ററിലൂടെയായിരന്നു സ്‌മൃതി ഇറാനിയുടെ പ്രതികരണം.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും (Rahul Gandhi) പ്രതികരിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ് മണിപ്പൂരിനെ അരാജകത്വത്തിലേയ്‌ക്ക് നയിച്ചത്. മണിപ്പൂരില്‍ ഇന്ത്യയുടെ ആശയം ആക്രമിക്കപ്പെടുമ്പോള്‍ 'ഇന്ത്യ'യ്‌ക്ക് ഒരിക്കലും നിശബ്‌ദമായി ഇരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ മണിപ്പൂര്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു. സമാധാനം മാത്രമാണ് പ്രധാനം' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
മണിപ്പൂരില്‍ കുക്കി വനിതകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതെങ്കിലും മെയ് നാലിനാണ് സംഭവം നടന്നതെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (എടിഎല്‍എഫ്) പറഞ്ഞു. കഴിഞ്ഞ ദിവസം വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഞെട്ടിപ്പിക്കുന്ന അതിക്രൂരമായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെയ്‌തി, കുക്കി എന്നീ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മെയ്‌തി വിഭാഗത്തില്‍ പെട്ടവരുടെ കൂട്ടമാണ് സ്‌ത്രീകളോട് ഈ ക്രൂരത കാട്ടിയതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.