ETV Bharat / bharat

Akshay Kumar In Lucknow For Sky Force Shoot : സ്കൈ ഫോഴ്‌സിനായി അക്ഷയ് കുമാർ ലഖ്‌നൗവില്‍ ; ആക്ഷൻ സീക്വൻസുകള്‍ ചോര്‍ന്നു ; വീഡിയോ വൈറല്‍ - സാറാ അലി ഖാന്‍

Akshay Kumar is in Lucknow തന്‍റെ പുതിയ ചിത്രം സ്‌കൈ ഫോഴ്‌സിന് വേണ്ടി അക്ഷയ്‌ കുമാര്‍ ലഖ്‌നൗവില്‍ ആണെന്ന് സൂചന നല്‍കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ

Akshay Kumar  Akshay Kumar sky force shoot  Akshay Kumar sky force shoot in Lucknow  Akshay Kumar upcoming film  Akshay Kumar latest news  Akshay Kumar film shooting in Sitapur PAC  Akshay Kumar in Lucknow for Sky Force shoot  സ്കൈ ഫോഴ്‌സിനായി അക്ഷയ് കുമാർ ലഖ്‌നൗവില്‍  സെറ്റിലെ ആക്ഷൻ സീക്വൻസുകള്‍ ചോര്‍ന്നു  അക്ഷയ് കുമാർ  Sky Force  സ്‌കൈ ഫോഴ്‌സ്‌  ഗദർ 2  Gadar 2  OMG 2  ഓ മൈ ഗോഡ് 2  Sara Ali Khan  സാറാ അലി ഖാന്‍  Nimrat Kaur
Akshay Kumar in Lucknow for Sky Force shoot
author img

By ETV Bharat Kerala Team

Published : Aug 26, 2023, 5:33 PM IST

ണ്ണി ഡിയോളിന്‍റെ (Sunny Deol) 'ഗദർ 2' (Gadar 2) തരംഗത്തെ അതിജീവിച്ച് തിയേറ്ററുകളിൽ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന അക്ഷയ്‌ കുമാര്‍ (Akshay Kumar) ചിത്രമാണ് 'ഓ മൈ ഗോഡ് 2' (OMG 2). 'ഓ മൈ ഗോഡ്' സീക്വലിന് ശേഷമുള്ള അക്ഷയ്‌ കുമാറിന്‍റെ പുതിയ ചിത്രമാണ് 'സ്‌കൈ ഫോഴ്‌സ്‌' (Sky Force).

ആക്ഷന്‍ പവര്‍ പാക്ക്‌ഡ് ചിത്രം 'സ്‌കൈ ഫോഴ്‌സി'ന്‍റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് അക്ഷയ് കുമാര്‍. 'സ്‌കൈ ഫോഴ്‌സ്‌' സെറ്റിലെ ഏതാനും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഓഗസ്‌റ്റ് 24ന് അക്ഷയ്‌ കുമാര്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ ലഖ്‌നൗവിലെ ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'സ്‌കൈ ഫോഴ്‌സി'ന്‍റെ സിതാപൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അക്ഷയ്‌ കുമാര്‍ ഹെലികോപ്‌റ്ററിലാണ് എത്തിയത്. ലൊക്കേഷനില്‍ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ താരത്തിന് ഊഷ്‌മളമായ വരവേല്‍പ്പാണ് സംഘാടകര്‍ ഒരുക്കിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്‍റെ നിരവധി ഫാന്‍ പേജുകളിലും വീഡിയോ പ്രചരിക്കുകയാണ് (Akshay Kumar In Lucknow For Sky Force Shoot).

Also Read: Gadar 2 vs OMG 2 collection 400 കോടിയോട് അടുത്ത് ഗദര്‍ 2, 100 കോടി ക്ലബ്ബില്‍ ഒ മൈ ഗോഡ് 2

ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായി, സെറ്റിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ ചുവടുവയ്‌ക്കുന്ന അക്ഷയ്‌കുമാറിനെയാണ് വീഡിയോയില്‍ ദൃശ്യമാവുക. സെറ്റിൽ നിന്നുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീതാപൂരിലെ പിഎസി ബറ്റാലിയനിലാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

  • No one knows when the shooting of AjayDevgn and Hrithik Roshan's film starts and when it ends, because no one ever visits their sets...On the other hand, the whole district gathers to see #AkshayKumar and this is the definition of real stardommm🔥#Skyforce pic.twitter.com/4KCscS3QjB

    — ༄ॐSwєtα🔥࿐ (@Swetaakkian) August 25, 2023 " class="align-text-top noRightClick twitterSection" data=" ">

സാറ അലി ഖാന്‍ (Sara Ali Khan) ആണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായി എത്തുന്നത്. സാറ അലി ഖാനും നിമ്രത് കൗറിനും (Nimrat Kaur) ഒപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സ്‌കൈ ഫോഴ്‌സ്‌'. സാറയുടെ മുന്‍ കാമുകന്‍ വീര്‍ പഹാറിയയും (Veer Pahariya) സിനിമയില്‍ വേഷമിടും എന്നാണ് സൂചന.

2021ല്‍ പുറത്തിറങ്ങിയ 'അത്രംഗി റേ'യിലാണ് (Atrangi Re) ഇതിന് മുമ്പ് അക്ഷയ്‌ കുമാറും സാറ അലി ഖാനും ഒന്നിച്ചെത്തിയത്. 2016ല്‍ റിലീസായ 'എയര്‍ലിഫ്‌റ്റ്' (Airlift) എന്ന സിനിമയിലാണ് നിമ്രത് കൗറിനൊപ്പം അക്ഷയ്‌ കുമാര്‍ ഒന്നിച്ചെത്തിയത്.

സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറും ചേര്‍ന്നാണ് 'സ്‌കൈ ഫോഴ്‌സി'ന്‍റെ സംവിധാനം. ജിയോ സ്‌റ്റുഡിയോ പ്രൊഡക്ഷനുമായി ചേര്‍ന്ന് അഭിഷേക് കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക.

Also Read: 'ദി ​ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'വുമായി അക്ഷയ് കുമാർ, പരിനീതി നായിക; റിലീസ് പ്രഖ്യാപനമായി

അതേസമയം 12 ദിവസത്തെ ചിത്രീകരണമാണ് സീതാപൂരില്‍ 'സ്‌കൈ ഫോഴ്‌സി'ന് വേണ്ടി ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ശേഷം 15 ദിവസത്തെ ലഖ്‌നൗ ഷെഡ്യൂളിലേയ്‌ക്ക് താരം കടക്കും. നേരത്തെ 2017ല്‍ പുറത്തിറങ്ങിയ അക്ഷയ്‌ കുമാറിന്‍റെ ജോളി 'എല്‍എല്‍ബി 2' (Jolly LLB-2) എന്ന സിനിമയും ലഖ്‌നൗവില്‍ ചിത്രീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.