ന്യൂഡൽഹി: മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആൻ്റണിക്കും ഭാര്യ എലിസബത്ത് ആൻ്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ. ആൻ്റണിയാണ് രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഇരുവരും എയിംസിൽ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്‌തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും കൊവിഡ് ചികിത്സയിലാണ്.