ETV Bharat / bharat

35 എംഎല്‍എമാർ ഒപ്പമുണ്ടെന്ന് അജിത് പവാർ പക്ഷം, സുപ്രിയ സുലെ വിളിച്ച യോഗത്തില്‍ 13 പേർ - മുംബൈയില്‍ യോഗം

അജിത് പവാറിനും ഒപ്പമുള്ളവർക്കും മന്ത്രിസഭയില്‍ വലിയ പ്രാധാന്യം നല്‍കിയതില്‍ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ ചില മന്ത്രിമാരും എംഎല്‍എമാരും അസ്വസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Ajit Pawar ahead in numbers game
35 എംഎല്‍എമാർ യോഗത്തിന് എത്തിയെന്ന് അജിത് പവാർ പക്ഷം, 13 പേരുമായി ശരദ്‌പവാറും
author img

By

Published : Jul 5, 2023, 2:27 PM IST

Updated : Jul 5, 2023, 4:44 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ എൻസിപിയിലെ നാടകീയ നീക്കങ്ങൾക്ക് അവസാനമില്ല. ശക്തിതെളിയിക്കാൻ വിളിച്ചു ചേർത്ത യോഗത്തില്‍ എൻസിപിയുടെ 53 എംഎല്‍എമാരില്‍ 35 പേരും തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ട് അജിത് പവാർ വിഭാഗം. ബാക്കിയുള്ള എംഎല്‍എമാർ കൂടി തങ്ങൾക്കൊപ്പം വരുമെന്നും അജിത് പവാർ വിഭാഗം നേതാവായ ഛഗൻ ഭുജ്‌ബല്‍ പറഞ്ഞു. ബാന്ദ്രയില്‍ നടക്കുന്ന യോഗത്തില്‍ എൻസിപിയുടെ എട്ട് എംഎല്‍സിമാരില്‍ അഞ്ച് പേരും തങ്ങൾക്കൊപ്പമുണ്ടെന്നും അജിത് പവാർ വിഭാഗം അവകാശപ്പെട്ടു. യോഗത്തിന് എത്തിയ ജനപ്രതിധികളില്‍ നിന്ന് അജിത് പവാർ വിഭാഗം സത്യവാങ്‌മൂലം എഴുതി വാങ്ങുകയും ചെയ്തു.

  • Amid NCP vs NCP crisis in Maharashtra, two different meetings take place simultaneously in Mumbai.

    Deputy CM Ajit Pawar has called a meeting of all NCP MPs, MLAs, MLCs, District heads and State delegates at MET Bandra while Sharad Pawar has called a meeting of all members at YB… pic.twitter.com/oe9b8z1AcV

    — ANI (@ANI) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ശരദ്‌പവാർ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാർ പങ്കെടുത്തു എന്നാണ് സൂചന. ദക്ഷിണ മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്‍ററിലാണ് ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. അതേസമയം തന്നെ ബാന്ദ്രയിലെ ഭുജ്‌ബല്‍ നോളജ് സിറ്റിയിലാണ് അജിത് പവാർ വിഭാഗം യോഗം ചേരുന്നത്.

  • #WATCH | Maharashtra's Deputy CM Ajit Pawar and leaders of his faction display a show of strength as they gather at MET Bandra in Mumbai for a meeting of NCP. pic.twitter.com/AXwBouBqFv

എൻസിപിയെ പിളർത്തി എട്ട് എംഎല്‍എമാരുമായി ഏക്‌നാഥ് ഷിൻഡെ സർക്കാരില്‍ ഉപമുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവും പരസ്യയോഗം ചേരുന്നത്. അഞ്ച് എംഎല്‍എമാർ ഇരു പക്ഷവും സംഘടിപ്പിച്ച യോഗത്തിന് എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അയോഗ്യതയില്‍ നിന്ന് ഒഴിവാകാൻ 36 എംഎല്‍എമാരുടെ പിന്തുണയാണ് ഇരു വിഭാഗത്തിനും വേണ്ടത്.

'പവാർ വിരമിക്കണമെന്ന്': മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും എൻസിപിക്ക് മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രിയെ സാധ്യമാക്കുമെന്നും യോഗത്തില്‍ അജിത് പവാർ അവകാശപ്പെട്ടു. നിലവില്‍ ഏക്നാഥ് ഷിൻഡെ സർക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ. ശരദ് പവാർ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നും അജിത് പവാർ യോഗത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. ശരദ്‌പവാറിന്‍റെ പ്രായം പരാമർശിച്ചുകൊണ്ടായിരുന്നു അജിത് പവാറിന്‍റെ പ്രസംഗം.

പന്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോർട്ടില്‍: എൻസിപിയിലെ പിളർപ്പും എംഎല്‍എമാരുടെ അയോഗ്യതയും ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നിലാണ്. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്‌പീക്കർക്കും കത്ത് നല്‍കിയിട്ടുണ്ട്. അതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ 36 എംഎല്‍എമാരുടെ പിന്തുണ തേടാനുള്ള തീവ്രശ്രമത്തിലാണ് ഇരുപക്ഷവും.

  • #WATCH | NCP leader Praful Patel at MET Bandra, says "When we could accept the ideology of Shiv Sena, then what is the objection in going with BJP? We have joined this alliance as an independent entity. Mehbooba Mufti and Farooq Abdullah went with BJP in Jammu and Kashmir and… pic.twitter.com/hRZhroIyu6

ശരദ് പവാർ പങ്കെടുത്ത യോഗത്തില്‍ കാര്യങ്ങൾ നിയന്ത്രിച്ചത് മകൾ സുപ്രിയ സുലെ ആയിരുന്നു. അതേസമയം അജിത് പവാർ വിളിച്ച യോഗത്തില്‍ അജിത് പവാർ, പ്രഫുല്‍ പട്ടേല്‍, ഛഗൻ ഭുജ്‌ബല്‍ എന്നിവർ എംഎല്‍എമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്‌തു.

അതിനിടെ പാർട്ടി പിളർത്തിയെത്തിയ അജിത് പവാറിനും ഒപ്പമുള്ളവർക്കും മന്ത്രിസഭയില്‍ വലിയ പ്രാധാന്യം നല്‍കിയതില്‍ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ ചില മന്ത്രിമാരും എംഎല്‍എമാരും അസ്വസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

also read: NCP Split | കളം മാറി വന്നവർക്ക് മുന്തിയ പരിഗണന, അജിത് പവാറിന് ധനകാര്യ വകുപ്പ് ലഭിച്ചേക്കും

Last Updated : Jul 5, 2023, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.