ETV Bharat / bharat

വായുമലിനീകരണം തടയാന്‍ ഡല്‍ഹിക്ക് 18 കോടി - ഹരിത സെസ്

കേന്ദ്ര സര്‍ക്കാര്‍ എന്‍സിഎപി പദ്ധതി നടപ്പാക്കുന്നത് അന്തരീക്ഷവായുവിന് ഗുണനിലവാരമില്ലാത്ത 132 നഗരങ്ങളില്‍

National Clean Air Programme  NCAP  Air pollution  Delhi to get 'green' funds  വായുമലിനീകരണം  നാഷണല്‍ ക്ലീന്‍ എയര്‍ പ്രേഗ്രാം  സ്വച്ഛ് ഭാരത് അർബൻ പ്രോഗ്രാം  ഹരിത സെസ്  ന്തരീക്ഷ ഗുണനിലവാരം
വായുമലിനീകരണം തടയാന്‍ ഡല്‍ഹിക്ക് 18 കോടി
author img

By

Published : Oct 3, 2021, 7:12 PM IST

ന്യൂഡല്‍ഹി : വായുമലിനീകരണം നിയന്ത്രിക്കാന്‍ രാജ്യ തലസ്ഥാനത്ത് 18 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ക്ലീന്‍ എയര്‍ പ്രേഗ്രാം (എന്‍സിഎപി) വഴിയാണ് തുക അനുവദിക്കുക. ഇതാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന് ഇത്തരത്തില്‍ ഫണ്ട് ലഭിക്കുന്നത്.

അന്തരീക്ഷത്തിലെ മലിനീകരണ തോത് 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ആകുമ്പോഴേക്കും ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയിടുന്നത്.

അന്തരീക്ഷവായുവിന് ഗുണനിലവാരമില്ലാത്ത 132 നഗരങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഎപി പദ്ധതി നടപ്പാക്കുന്നത്. 2011 -15 നാഷണൽ എയർ മോണിറ്ററിംഗ് പ്രോഗ്രാമിന് കീഴില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസ്‌തുത നഗരങ്ങളെ കണ്ടെത്തിയത്.

വായുവില്‍ അടങ്ങിയിരിക്കുന്ന പിഎം 10, പിഎം 2.5 എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളിലെ മലിനീകരണ തോത് കണക്കാക്കുന്നത്.

എന്താണ് പിഎം 10, പിഎം 2.5

ഒരു ക്യൂബിക്ക് മീറ്റര്‍ വായുവില്‍ അടങ്ങിയിരിക്കുന്ന പൊടിയുടെയും മറ്റ് മാലിന്യങ്ങളുടെയും അളവാണ് പിഎം 10, പിഎം 2.5 എന്നത്. ഒരു ക്യൂബിക്ക് മീറ്റര്‍ വായുവില്‍ അടങ്ങിയിരിക്കുന്ന 10 മൈക്രോണിന് മുകളില്‍ വലിപ്പമുള്ള മാലിന്യങ്ങള്‍, 2.5 മൈക്രോണിന് മുകളിലുള്ള മാലിന്യങ്ങള്‍ എന്നിവയുടെ അളവ് കണക്കാക്കുന്ന അടിസ്ഥാന സമവാക്യമാണിത്.

മനുഷ്യന്‍റെ ശ്വസനവുമായി ബന്ധപ്പെടുത്തിയാണ് അന്തരീക്ഷത്തിലെ മാലിന്യത്തിന്‍റ അളവ് കണക്കാക്കുന്നത്. വായുവിൽ കാണപ്പെടുന്ന ഖര കണങ്ങളുടെയും ദ്രാവക തുള്ളികളുടെയും മിശ്രിതമാണ് ഇതുവഴി കണ്ടെത്തുക. പൊടി, പുക പോലുള്ള ചില കണങ്ങൾ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയില്ല. എന്നാലിവ അന്തരീക്ഷ വായുവിലുണ്ടാകും. ഇത്തരം മാലിന്യങ്ങളെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയാണ് മാലിന്യ തോത് കണക്കാക്കുന്നത്.

മലിനമാകുന്ന വായു, ശ്വാസം മുട്ടുന്ന ഡല്‍ഹി

വായുമലിനീകരണം കാരണം രാജ്യ തലസ്ഥാനത്തിന് ശ്വാസം മുട്ടി തുടങ്ങിയിട്ട് നാളെറെയായി. വാഹനങ്ങളുടെ അതിപ്രസരം, നിര്‍മാണങ്ങള്‍, വന്‍കിട ഫാക്ടറികള്‍ തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ തീയിടുമ്പോഴുയരുന്ന വലിയ പുക വരെ ഡല്‍ഹിയുടെ ശ്വാസകോശത്തെ മലിനമാക്കുന്നു.

2017ല്‍ ഡല്‍ഹിയിലെ വാര്‍ഷിക പിഎം 10 ഒരു ക്യുബിക്ക് മീറ്ററില്‍ 240 മൈക്രോഗ്രാം ആയിരുന്നു. 2024ല്‍ പിഎം സാന്ദ്രത ഒരു ക്യൂബിക്ക് മീറ്ററില്‍ 168 മൈക്രോണാക്കി കുറയ്ക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മലിനീകരണ നിയന്ത്രണത്തിന് കോടികള്‍ മുടക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ മലിനീകരണനിയന്ത്രത്തിനായി കോടികളുടെ പദ്ധതികളാണ് ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍സിഎപിക്ക് കേന്ദ്രം തുക നല്‍കിയിരുന്നില്ല. കേന്ദ്ര ധന കമ്മിഷനിൽ നിന്ന് മലിനീകരണ നിയന്ത്രണത്തിനായി രാജ്യത്തെ 50 നഗരങ്ങൾക്ക് ഇതിനകം തന്നെ വിലിയ തുക നല്‍കിക്കഴിഞ്ഞു.

2020-21 ൽ 4,400 കോടിയുടെ 2021-22 ൽ 2,217 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പദ്ധതിക്കായി പണം കണ്ടെത്തുന്നതിന് വിവിധ മാര്‍ഗങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.

ഇതിന്‍റെ ഭാഗമായി 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത സെസ് ചുമത്തും. കൂടാതെ ഡല്‍ഹിയിലേക്ക് കടക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്കും പ്രത്യേക നികുതിയും ഏറ്റെടുക്കും. ഇത്തരത്തില്‍ ലഭിക്കുന്ന തുക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് നല്‍കാനുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതി.

മലിനീകരണ നിയന്ത്രണത്തിനായി ഇത്തവണ കൂടുതല്‍ തുക നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി 82 നഗരങ്ങള്‍ക്ക് കൂടി തുക ലഭ്യമാക്കും. അതിനാലാണ് ഇത്തവണ ഡല്‍ഹിക്കും തുക ലഭിച്ചത്.

290 കോടിയാണ് 82 നഗരങ്ങള്‍ക്ക് സര്‍ക്കാര്‍ ഇത്തവണ വീതിച്ച് നല്‍കുന്നത്. കൂടുതല്‍ തുക ആവശ്യമായി വേണ്ടിടത്ത് എന്‍സിഎപിയുടെ തനത് ഫണ്ടും നല്‍കും. സ്വച്ഛ് ഭാരത് അർബൻ പ്രോഗ്രാമുള്‍പ്പെടെയുള്ള മറ്റ് പദ്ധതികൾക്ക് കീഴിലുള്ള നിർണങ്ങള്‍, കെട്ടിടങ്ങള്‍ പൊളിക്കുന്നത് അടക്കമുള്ള പദ്ധതികൾ എന്നിവക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.