ETV Bharat / bharat

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎംഐഎം എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഉവൈസി

author img

By

Published : Oct 31, 2021, 8:35 AM IST

ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക.

Owaisi  എഐഎംഐഎം  അസദുദ്ദീന്‍ ഉവൈസി  മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്  maharashtra
മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎംഐഎം എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഉവൈസി

ഔറംഗബാദ് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എഐഎംഐഎം എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

"ഞങ്ങൾ എല്ലാ സീറ്റിലും മത്സരിക്കും, എന്ത് കൊണ്ട് പറ്റില്ല?.. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ് " വാര്‍ത്താ സമ്മേളനത്തില്‍ ഉവൈസി പറഞ്ഞു.

ഈ വർഷം അവസാനവും അടുത്ത വർഷം ആദ്യവുമാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിൽ ഭേദഗതി വരുത്തി ഗവർണർ ഭഗത് സിങ് കോഷിയാരി പുറപ്പെടുവിപ്പിച്ച ഓർഡിനൻസ് പ്രകാരമാവും തെരഞ്ഞെടുപ്പ്.

also read: ജാമിഅ മിലിയ ഇസ്‌ലാമിയ; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഏട്‌

മുംബൈ ഒഴികെയുള്ള കോര്‍പ്പറേഷനുകളില്‍ ഈ ഓർഡിനൻസ് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മുംബൈയിൽ "ഒരു വാർഡ്, ഒരു കോർപ്പറേറ്റർ" സംവിധാനം തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.