ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ 'ഏക ഡി.എൻ.എ' പ്രസ്താവനയെ ചോദ്യം ചെയ്ത് എഐഎംഐഎം മേധാവി അസദുദീൻ ഉവൈസി. ഐക്യത്തെ കുറിച്ച് സംസാരിക്കുന്ന മോഹൻ ഭഗവത് വര്‍ഗീയ മുദ്രവാക്യം മുഴക്കിയവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഉവൈസി ചോദിച്ചു.
രാജ്യത്ത് കമ്മ്യൂണിസത്തെ പോലെ ഫാഷിസം വളരുമ്പോഴും അതിന് ഒത്താശ ചെയ്യുന്ന സംഘടനയ്ക്ക് ഐക്യത്തെ കുറിച്ച് പറയാൻ എന്താണ് അവകാശമെന്നും ഉവൈസി ചോദിച്ചു. ഡല്‍ഹിയില്‍ ഇന്ത്യൻ മുസ്‌ലിങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായാറാഴ്‌ച ജന്തര്‍ മന്ദറിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിന് പിന്നാലെയാണ് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ 'ഏക ഡി.എൻ.എ' വാദം പുറത്തുവന്നത്. ഹിന്ദുവിന്‍റെയും മുസ്‌ലിമിന്‍റെയും ഡി.എൻ.എ ഒന്നു തന്നെയാണെന്നും മുസ്‌ലിങ്ങള്‍ രാജ്യത്ത് ഭീഷണിയിലാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അതില്‍ വീഴ്ന്നു പോകരുതെന്നുമായിരുന്നു മോഹൻ ഭഗവതിന്‍റെ പ്രസ്താവന.
ALSO READ: ബി.ജെ.പിക്കെതിരെ നീക്കം ശക്തം; കോണ്‍ഗ്രസ് നേതാവിന്‍റെ അത്താഴ വിരുന്നില്‍ പ്രമുഖര്‍