ETV Bharat / bharat

ഓക്‌സിജൻ വിതരണം തടസപ്പെട്ടു, എയിംസ് അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിർത്തി

ഓക്‌സിജൻ വിതരണം ചെയ്യുന്ന പൈപ്പ്‌ലൈനുകൾ പുനസംഘടിപ്പിച്ചതിനെ തുടർന്നാണ് എയിംസ് അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചത്.

author img

By

Published : Apr 24, 2021, 6:01 PM IST

AIIMS ഡൽഹി എയിംസ് ഡൽഹി എയിംസ് ന്യൂഡൽഹി new delhi ഓക്‌സിജൻ oxygen shortage ഓക്സിജൻ ക്ഷാമം കൊവിഡ് കൊവിഡ്19 covid covid19 പ്രവേശനം നിർത്തിവച്ചു admissions briefly disrupted
AIIMS emergency dept admissions briefly disrupted as oxygen pipelines reorganized amid high demand

ന്യൂഡൽഹി: കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന പൈപ്പ്‌ലൈനുകൾ പുനസംഘടിപ്പിച്ചതിനെ തുടർന്ന് എയിംസ് അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു. കൊവിഡ് ബാധിതരായി നൂറോളം പേർ ഇതിനോടകം അത്യാഹിത വിഭാഗത്തില്‍ മാത്രം പ്രവേശനം നേടിയിരുന്നു. ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 800ൽ അധികം വരുന്ന രോഗികൾക്ക് പുറമേയാണിത്. ഈ സാഹചര്യത്തിലാണ് രോഗികളുടെ പ്രവേശനം ഒരു മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രിച്ചത്.

ഡൽഹി ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് 20 പേർ മരിച്ചിരുന്നു. കൊവിഡ് രോഗികൾ അധികരിക്കുന്ന സാഹചര്യത്തിൽ മതിയായ ഓക്‌സിജൻ ലഭ്യമാകാത്ത സാഹചര്യമാണ് തലസ്ഥാനത്ത് നിലനിൽക്കുന്നത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 24,331 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 348 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.