ന്യൂഡൽഹി: ആറ് വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളിലെ കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായുള്ള സ്ക്രീനിങ് ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 12 വയസ് മുതൽ 18 വയസ് വരെയുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്കുള്ള കുട്ടികളെ തീരുമാനമായിട്ടുണ്ട്.
12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിൽ കൊവാക്സിൻ ക്ലിനിക്കൽ ട്രയലുകളിലേക്കുള്ള കുട്ടികളെ ഇതിനകം തെരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് ഒന്നാം ഘട്ട വാക്‌സിൻ നൽകിയെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
6 മുതൽ 12 വരെയുള്ള കുട്ടികളെ തെരഞ്ഞെടുത്ത ശേഷം രണ്ട് മുതൽ ആറ് വരെയുള്ള കുട്ടികളിൽ ട്രയൽ നടത്തും. 525 സെന്‍ററുകളിലായാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുക. എയിംസ് പട്‌ന, മൈസൂർ മെഡിക്കൽ കോളജ്, കർണാടകയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും ക്ലിനിക്കൽ ട്രയലുകളും നടക്കുന്നുണ്ട്.
ആറ് മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ റിക്രൂട്ട്മെന്‍റ് ആരംഭിച്ചെന്നും 12 മുതൽ 18 വയസ് വരെയുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള കുട്ടികളുടെ റിക്രൂട്ട് ചെയ്‌ത് കഴിഞ്ഞെന്നും അവർ നിരീക്ഷണത്തിലാണെന്നും എയിംസ് പട്‌ന ഡയറക്‌ടർ പ്രഭാത് കുമാർ സിങ് പറഞ്ഞു.
READ MORE: അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം; ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചു