ETV Bharat / bharat

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി എഐസിസി സോഷ്യൽ മീഡിയ വിഭാഗം - പ്രമേയം

രാഹുൽ ഗാന്ധിയുടെ നീതിയുടെ നയങ്ങൾക്കും ന്യായങ്ങൾക്കും മാത്രമെ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും സത്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും കോട്ട പിടിക്കാൻ ധൈര്യം കാണിച്ച രാജ്യത്തെ ഏക നേതാവാണ് രാഹുൽ ഗാന്ധിയെന്നും സോഷ്യൽ മീഡിയ വിഭാഗം ചെയർപേഴ്‌സൺ രോഹൻ ഗുപ്ത ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു.

congress  congress president  Rahul Gandhi  AICC  രാഹുൽ ഗാന്ധി  കോൺഗ്രസ് അധ്യക്ഷൻ  കോൺഗ്രസ്  പ്രമേയം  എഐസിസി
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി എഐസിസി സോഷ്യൽ മീഡിയ വിഭാഗം
author img

By

Published : Sep 19, 2021, 10:40 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി എഐസിസിയുടെ സോഷ്യൽ മീഡിയ വിഭാഗം. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് സോഷ്യൽ മീഡിയ വകുപ്പിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗമായ 'ദൃഷ്ടി 2021' ലാണ് പ്രമേയം പാസാക്കിയത്.

രാഹുൽ ഗാന്ധിയുടെ നീതിയുടെ നയങ്ങൾക്കും ന്യായങ്ങൾക്കും മാത്രമെ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും സത്യത്തിന്‍റെയും ക്ഷേമത്തിന്‍റെയും കോട്ട പിടിക്കാൻ ധൈര്യം കാണിച്ച രാജ്യത്തെ ഏക നേതാവാണ് രാഹുൽ ഗാന്ധിയെന്നും സോഷ്യൽ മീഡിയ വിഭാഗം ചെയർപേഴ്‌സൺ രോഹൻ ഗുപ്ത ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വം രാജ്യത്തുടനീളം പാർട്ടി കേഡറിൽ പുതിയ ഊർജം കൊണ്ടുവരുമെന്ന് പ്രമേയം പാസാക്കുന്നതിനിടെ കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം അഭിപ്രായപ്പെട്ടു. സമാനമായ പ്രമേയം കഴിഞ്ഞ തിങ്കളാഴ്‌ച ഡൽഹി പ്രദേശ മഹിള കോൺഗ്രസും പാസാക്കിരുന്നു. രാഹുൽ ഗാന്ധിയെ പാർട്ടി പ്രസിഡന്‍റാക്കാൻ ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസിന്‍റെ ഭാരവാഹികളും ജില്ല പ്രസിഡന്‍റുമാരും ഏകകണ്‌ഠമായാണ് പ്രമേയം പാസാക്കിയത്.

Also Read: സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് സംഗീതത്തിന്‍റെ അകമ്പടി; രാം സിങ് ഠാക്കൂരിയെന്ന വിസ്‌മയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.