ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്രത്തിനെതിരെ ഒളിയമ്പുകളുമായി വീണ്ടും ബിജെപി നേതാവ് വരുണ്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് കര്‍ഷകരെ അനുകൂലിച്ച് പ്രസംഗിക്കുന്നതിന്‍റെ 42 സെക്കന്‍റ് വീഡിയോ ആണ് വരുണ്‍ പങ്കുവച്ചത്.
വലിയ ഹൃദയമുള്ള നേതാവിന്‍റെ വിവേകപൂര്‍ണമായ വാക്കുകള്‍ എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്ത് വിട്ടത്. 1980ല്‍ ഇന്ദിരാഗാന്ധിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വാജ്പേയ് നടത്തിയ പ്രസംഗമാണ് ഇതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ സ്ഥിരീകരിച്ചു.
-
Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021 " class="align-text-top noRightClick twitterSection" data="
">Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021
കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് താന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. കര്‍ഷകര്‍ ഭയപ്പെടില്ല. കര്‍ഷക സംഘടനകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങളെ തങ്ങള്‍ പിന്‍തുണക്കുന്നു.
Also Read: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി
മാത്രല്ല കാര്‍ഷിക നിയമങ്ങളുടെ ദുരുപയോഗത്തിനെതിര തങ്ങള്‍ പ്രതികരിക്കും. സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നിയമം നിര്‍മിക്കുകയോ, അവരുടെ പ്രസ്ഥാനത്തെ അവഗണിക്കുകയോ തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും വാജ്പേയ് പറഞ്ഞിരുന്നു.
ലഖീംപൂര്‍ ഖേരിയെ അനുകൂലിച്ച് നേരത്തെയും വരുണ്‍
കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ വരുൺ ഗാന്ധി നേരത്തെയും അനുകൂലിച്ചിരുന്നു. നേരത്തെ ഒക്ടോബർ 7 ന് ലഖീംപൂര്‍ ഖേരിയില്‍ നടന്ന അക്രമങ്ങളുടെ വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. നിരപരാധികളായ കര്‍ഷകരുടെ രക്തം ഒഴുക്കിയവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചിരുന്നു.
പ്രതിഷേധിക്കുന്നവരെ കൊല്ലുന്നതിലൂടെ സമരത്തെ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ലഖിംപൂർ ഖേരി സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തും നല്‍കിയിരുന്നു.