ETV Bharat / bharat

യാസ് ചുഴലിക്കാറ്റും കനത്ത മഴയും; ബംഗാളിലെ കർഷകർ ദുരിതത്തിൽ - bengal farmers news

യാസും മഴയും കാരണം 7,000 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നാണ് സംസ്ഥാന കാർഷിക വകുപ്പിന്‍റെ കണക്കുകൾ.

ബംഗാൾ കാലവർഷം വാർത്തകൾ  ബംഗാൾ മഴ  ബംഗാൾ കർഷകർ വാർത്തകൾ  ബംഗാൾ ന്യൂനമർദ്ദം  യാസ് ചുഴലിക്കാറ്റ്  bengal rain news  bengal monsoon news  bengal farmers news  yaas cyclone bengal news
യാസ് ചുഴലിക്കാറ്റും കനത്ത മഴയും; ബംഗാളിലെ കർഷകർ ദുരിതത്തിൽ
author img

By

Published : Jun 18, 2021, 10:24 PM IST

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റും ന്യൂനമർദത്തെ തുടർന്നുണ്ടായ കനത്ത മഴയും ബംഗാളിൽ കഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഹൂഗ്ലി ജില്ലയിൽ കനത്ത നാശമാണ് യാസ് വിതച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് ഏകദേശം 33 ശതമാനം വിളകളും നശിച്ചു. ജില്ലയിലെ മൊത്തം 18 ബ്ലോക്കുകൾ കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രത്യേകിച്ചും സിംഗൂർ, പോളബ, ഹരിപാൽ, പർസുര, ചണ്ഡിറ്റാല എന്നീ പ്രദേശങ്ങൾ. ഇവിടെ കൃഷി ചെയ്യുന്ന വിളകൾ കൊൽക്കത്ത, ബർദ്വാൻ, ബിർഭം തുടങ്ങിയ ജില്ലകളിലേക്ക് കയറ്റുമതി ചെയ്യുന്നു.

വെള്ളക്കെട്ട് രൂക്ഷം

ഹൂഗ്ലിയിൽ ആകെ 10,000 ഹെക്ടർ കൃഷിഭൂമിയാണുള്ളത്. വെള്ളക്കെട്ട് തുടരുന്നതിനാൽ കർഷകരുടെ ദുരിതം തുടരുകയാണ്. കനത്ത മഴ തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. പച്ചക്കറി കൃഷി കൂടുതൽ മോശമാകും. വൻ നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായതെന്ന് ഭരണകൂടം ഇതിനകം സമ്മതിച്ചിട്ടുണ്ട്. യാസും മഴയും കാരണം 7,000 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നാണ് സംസ്ഥാന കാർഷിക വകുപ്പിന്‍റെ കണക്കുകൾ.

കർഷകർ ദുരിതക്കയത്തിൽ

"മരങ്ങളുടെയും ചെടികളുടെയും വേരുകളിൽ വെള്ളം കയറുന്നത് തുടരുകയാണ്. ഇത് വിളകളെ ബാധിക്കുന്നു. മഴ ഇതുപോലെ തുടരുകയാണെങ്കിൽ കൃഷിസ്ഥലത്ത് നിന്ന് ഒരു വിള പോലും ലഭിക്കില്ല. സ്വാഭാവികമായും, ഇത് വിലയെ ബാധിക്കും. തന്‍റെ വിളകളുടെ 50 ശതമാനം നശിച്ചു", പോളബയിൽ നിന്നുള്ള കർഷകൻ പറഞ്ഞു.

"മഴ പെയ്തതോടെ കൃഷിസ്ഥലത്ത് പുല്ലിന്‍റെ വളർച്ച കൂടുതലാണ്. ഇത് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ മഴ കാരണം വേരുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്, ”മറ്റൊരു കർഷകൻ പ്രതികരിച്ചു.

Also Read: ബംഗാളിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

യാസ് കാരണം കർഷകർക്ക് വളരെയധികം നഷ്ടമുണ്ടായി. വിളകളുടെ 33 ശതമാനത്തിലധികം നശിച്ചു, ഇത് വലിയ നഷ്ടമാണ്, ”ജില്ലാ അഡ്മിനിസ്ട്രേഷൻ ഓഫീസർ മൗസി മിത്ര പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.