കൊൽക്കത്ത: മമതാ ബാനർജി നന്ദിഗ്രാമിൽ 'പുറത്തുനിന്നുള്ള ആളാണെന്ന' പരാമർശത്തിന് മറുപടിയായി മമതാ ബാനർജി. നന്ദിഗ്രാമിൽ മമതാ ബാനർജി രണ്ട് വീടുകൾ വാടകക്ക് എടുത്തുകൊണ്ടാണ് സുവേന്ദുവിന് മറുപടി നൽകിയത്. ഹാൽദി നദിയുടെ തീരത്ത് സ്വന്തമായി പുതിയ വീട് നിർമിക്കാൻ പദ്ധതിയുണ്ടെന്നും ഇത് മണ്ഡലത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ സഹായകമാകുമെന്നും മമതാ ബാനർജി പ്രതികരിച്ചു.
നന്ദിഗ്രാമിൽ മമതാ ബാനർജി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ടിഎംസി പ്രവർത്തകർ വസതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. നന്ദിഗ്രാമിൽ കണ്ടെത്തിയ രണ്ട് വീടുകളിൽ ഒന്ന് ഒരു വർഷത്തേക്കും രണ്ടാമത്തെ വീട് ആറുമാസത്തേക്കുമാണ് വാടകക്ക് എടുത്തിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. രണ്ട് വീടുകളും തമ്മിൽ 100 മീറ്റർ വ്യത്യാസമാണുള്ളത്.