ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്ന് സമ്മതിക്കാന്‍ ഇനിയും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് രണ്ടാം തരംഗ കാലത്ത് രാജ്യക്ക് കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ടിരുന്നു. ഈ കാലത്ത് അക്കാര്യം സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
സമാന നിലപാടാണ് കല്‍ക്കരിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്ധത നടിക്കുകയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി. രാജ്യത്ത് ആവശ്യമായ കല്‍ക്കരി ഉണ്ടെന്നും വൈദ്യുതി ക്ഷാമം ഉണ്ടാകാന്‍ ഇടയില്ലെന്നുമുള്ള കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സിസോദിയയുടെ വിമര്‍ശനം
ഒക്ടോബർ ഒമ്പതിന് രാജ്യത്ത് 19.2 ലക്ഷം ടൺ കല്‍ക്കരി ലഭ്യമായിട്ടുണ്ട്. 1.87 ദശലക്ഷം ടൺ കല്‍ക്കരി മാത്രമാണ് വൈദ്യുതിക്കായി ആവശ്യമുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടെന്ന് കാണിച്ച് അരവിന്ദ് െകജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.
ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഒരു ക്യാബിനറ്റ് പദവിയുള്ള വ്യക്തിക്ക് ചേരുന്നതല്ലെന്നും കേന്ദ്ര വൈദ്യുത മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. എന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാന്‍ സര്‍ക്കാര്‍ ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും എഎപി ആരോപിച്ചു.
Also Read:- യുപി തെരഞ്ഞെടുപ്പ്; ചർച്ചകളുമായി പ്രിയങ്ക ഗാന്ധി