ETV Bharat / bharat

ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചു,ട്രെയിലര്‍ ജൂണ്‍ 5ന് - ആദിത്യ റോയ് കപൂര്‍

ആദിത്യ റോയ് കപൂറും അനിൽ കപൂറും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം ട്രെയിലറിന് ഇനി ദിവസങ്ങള്‍ മാത്രം..

The Night Manager Part II trailer date announced  Aditya Roy Kapoor Anil Kapoor starrer  Aditya Roy Kapoor  Anil Kapoor  The Night Manager Part II  The Night Manager  The Night Manager Part II trailer  ദ നൈറ്റ് മാനേജർ ഭാഗം 2  ദ നൈറ്റ് മാനേജർ  ദ നൈറ്റ് മാനേജർ ഭാഗം 2  ദ നൈറ്റ് മാനേജർ ഭാഗം 2 ട്രെയിലര്‍  ദ നൈറ്റ് മാനേജർ ഭാഗം 2 ട്രെയിലര്‍ റിലീസ്  ദ നൈറ്റ് മാനേജർ ഭാഗം 2 റിലീസ്  ദ നൈറ്റ് മാനേജർ ഭാഗം 2 ഹോട്ട്‌സ്‌റ്റാറില്‍  ഷെല്ലിയുടെയും ഷാനിന്‍റെയും യാത്രയിൽ ഇനി എന്ത്  ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചു  ആദിത്യ റോയ് കപൂറും അനിൽ കപൂറും  ത്രില്ലർ വെബ്‌ സീരീസ്  ആദിത്യ റോയ് കപൂര്‍  അനിൽ കപൂര്‍
ഷെല്ലിയുടെയും ഷാനിന്‍റെയും യാത്രയിൽ ഇനി എന്ത് സംഭവിക്കും?; ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചു
author img

By

Published : Jun 2, 2023, 4:24 PM IST

ബോളിവുഡ്‌ താരങ്ങളായ ആദിത്യ റോയ് കപൂറും അനിൽ കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ത്രില്ലർ വെബ്‌ സീരീസ് 'ദ നൈറ്റ് മാനേജർ ഭാഗം 2' ന്‍റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. അനില്‍ കപൂറും ആദിത്യ റോയ് കപൂറുമാണ് 'ദ നൈറ്റ് മാനേജർ ഭാഗം 2' ട്രെയിലര്‍ റിലീസ് വിവരം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

സീരീസിന്‍റെ പുതിയ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് താരങ്ങള്‍ ട്രെയിലര്‍ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. 'രാജാവിന്‍റെയും കാവൽക്കാരന്‍റെയും ഈ കഥ ഇപ്പോൾ അവസാനിക്കും'. ജൂണ്‍ 5ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ 'ദി നൈറ്റ് മാനേജര്‍ ഭാഗം 2' ന്‍റെ ഔദ്യോഗിക ട്രെയിലര്‍ റിലീസ് ചെയ്യും. ജൂണ്‍ 30ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ സീരീസ് സ്‌ട്രീമിംഗ് ആരംഭിക്കും.' -എന്ന അടിക്കുറിപ്പിലാണ് താരങ്ങള്‍ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ഹോട്ട്‌സ്‌റ്റാര്‍ സ്‌പെഷ്യല്‍സ്‌, ദി നൈറ്റ് മാനേജര്‍ ഭാഗം 2 ട്രെയിലര്‍ ജൂണ്‍ 5ന് റിലീസ് ചെയ്യും, -എന്നീ ഹാഷ്‌ടാഗുകളോടു കൂടിയുള്ളതായിരുന്നു താരങ്ങളുടെ പോസ്‌റ്റ്.

ബ്രിട്ടീഷ് ടെലിവിഷൻ ഡ്രാമയായ 'ദി നൈറ്റ് മാനേജരു'ടെ ഹിന്ദി റീമേക്കാണ് അതേ പേരില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ വെബ്‌ സീരീസ്. അതേസമയം ജോൺ ലെ കാരെയുടെ 'ദി നൈറ്റ്‌ മാനേജര്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് 'ദി നൈറ്റ്‌ മാനേജര്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ടെലിവിഷന്‍ ഡ്രാമയും, ഹിന്ദി റീമേക്കും.

സന്ദീപ് മോദിയാണ് 'ദി നൈറ്റ് മാനേജര്‍ ഭാഗം 2'ന്‍റെ സംവിധാനവും നിര്‍മാണവും. മുൻ ഇന്‍റലിജന്‍സ്‌ ഓഫീസർ ഷാൻ സെൻഗുപ്‌ത എന്ന കഥാപാത്രത്തെയാണ് ആദിത്യ റോയ് കപൂര്‍ അവതരിപ്പിക്കുന്നത്. ശൈലേന്ദ്ര രുംഗ്‌ത എന്ന നെഗറ്റീവ് റോളിൽ അനിൽ കപൂറും അഭിനയിക്കും. ശോഭിത ധൂലിപാല, തിലോത്തമ ഷോം, ശാശ്വത ചാറ്റർജി, രവി ബെൽ എന്നിവരും സീരീസിന്‍റെ ഭാഗമാകും.

ആദ്യ ഭാഗത്തിന് ശേഷം വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. 'ദി നൈറ്റ് മാനേജർ ഭാഗം 2' ജൂൺ 30 മുതൽ ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റാറില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. ഷെല്ലി റുംഗ്‌തയും (അനിൽ കപൂർ), ഷാൻ സെൻഗുപ്‌തയും (ആദിത്യ റോയ് കപൂർ) തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ആദ്യ ഭാഗത്തിൽ. ഇരുവരുടെയും മികച്ച പ്രകടനം ആരാധകരില്‍ ആവേശമുയര്‍ത്തിയിരുന്നു.

ആദിത്യയുടെ കഥാപാത്രത്തെ നിരവധി പേര്‍ പ്രശംസിച്ച്‌ രംഗത്തെത്തുകയും ചെയ്‌തിരുന്നു. തന്‍റെ 'ദി നൈറ്റ് മാനേജര്‍' യാത്രയെ കുറിച്ച് ആദിത്യ റോയ്‌ കപൂര്‍ പ്രതികരിച്ചിരുന്നു. 'ആദ്യ ഭാഗത്തിന്‍റെ വിജയം ശരിക്കും വിനയാന്വിതമാണ്. ഷെല്ലിയുടെയും ഷാനിന്‍റെയും യാത്രയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പ്രേക്ഷകർക്ക് ആവേശമുണ്ട്. ട്വിസ്‌റ്റുകളും ത്രില്ലും പിരിമുറുക്കവും എല്ലാം അവസാനിക്കും. 'ദി നൈറ്റ് മാനേജർ ഭാഗം 2'നുള്ള കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു. എല്ലാ പ്രതികരണങ്ങൾക്കും ഞങ്ങൾ കാത്തിരിക്കുകയാണ്.' -ആദിത്യ റോയ്‌ കപൂര്‍ പറഞ്ഞു.

അനിൽ കപൂറും സീക്വല്‍ പ്രഖ്യാപനത്തെ കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. ' 'ദി നൈറ്റ് മാനേജറോട്' ഞങ്ങളുടെ ആരാധകർ കാണിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞാൻ മതിമറന്നു. അവരുടെ ആവേശം ഞങ്ങളെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചു. എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. വരാനിരിക്കുന്ന വഴിത്തിരിവുകൾക്ക് എല്ലാവരും സാക്ഷിയാകുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് കഴിയില്ല.' -അനില്‍ കപൂര്‍ പറഞ്ഞു.

Also Read: ബലമായി ചുംബിക്കാന്‍ ശ്രമിച്ച് ആരാധിക; പിന്‍മാറി ആദിത്യ റോയ്; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.