ETV Bharat / bharat

സൂര്യനില്‍ അതി തീവ്ര ഊര്‍ജ പ്രവാഹം; എക്‌സ്‌ റേ ദൃശ്യങ്ങള്‍ പകര്‍ത്തി ആദിത്യ എല്‍ 1, പുതിയ പഠനങ്ങള്‍ക്കുള്ള വാതായനമെന്ന് ശാസ്‌ത്ര ലോകം

HEL1OS : സൂര്യനില്‍ നിന്നുള്ള സൗരജ്വാലകളുടെ അതി തീവ്ര ഊര്‍ജ പ്രവാഹത്തിന്‍റെ ദൃശ്യം പകര്‍ത്തി ആദിത്യ എല്‍1. ദൃശ്യം പകര്‍ത്തിയത് പേടകത്തിലെ പെക്‌ട്രോമീറ്റര്‍. സൗരാന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഭീമമായ ഊര്‍ജ പ്രവാഹമാണ് സൗരജ്വാല

Aditya L1 Mission  സൗരജ്വാല  Aditya L1 Captured First High Energy X ray  Aditya L1  High Energy X ray Glimpse  ആദിത്യ എല്‍1  എന്താണ് സൗരജ്വാല  കുതിച്ചുയര്‍ന്ന് ആദിത്യ എല്‍ 1  Solar Flares  സൂര്യനില്‍ അതിതീവ്ര ഊര്‍ജ്ജ പ്രവാഹം  എക്‌സ്‌ റേ ദൃശ്യങ്ങള്‍ പകര്‍ത്തി ആദിത്യ എല്‍ 1  ശാസ്‌ത്ര ലോകം  പുതിയ പഠനങ്ങള്‍ക്കുള്ള വാതായനമെന്ന് ശാസ്‌ത്ര ലോകം
Aditya L1 Captured First High Energy X-ray Glimpse From Solar Flares
author img

By ETV Bharat Kerala Team

Published : Nov 8, 2023, 11:31 AM IST

ഹൈദരാബാദ് : സൂര്യനെ കുറിച്ച് പഠനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ സൂര്യനിലേക്ക് യാത്ര തിരിച്ച ആദിത്യ എല്‍ 1 സൗരജ്വാലകളുടെ അതി തീവ്ര ഊര്‍ജ പ്രവാഹത്തിന്‍റെ എക്‌സ്‌ റേ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഐഎസ്‌ആര്‍ഒ. ആദിത്യയിലെ ഹൈ എനര്‍ജി L1 ഓര്‍ബിറ്റിങ് എക്‌സ്‌ റേ സ്‌പെക്‌ട്രോമീറ്ററാണ് (High Energy L1 Orbiting X-ray Spectrometer (HEL1OS) ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് സ്‌പെക്‌ട്രോമീറ്ററിന് ദൃശ്യങ്ങള്‍ പകര്‍ത്താനായത് (ISRO About Aditya L1).

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1ല്‍ നിന്നും എക്‌സ്‌ റേ ദൃശ്യങ്ങള്‍ ലഭിച്ചത് സൗര യാത്രയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. എക്‌സ്‌ റേ ദൃശ്യങ്ങളെ കുറിച്ച് ഐഎസ്‌ആര്‍ഒ തന്നെയാണ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടത്. സൂര്യനില്‍ നിന്നും രേഖപ്പെടുത്തപ്പെട്ട ഈ വിവരങ്ങള്‍ NOAA യുടെ (National Oceanic and Atmospheric Administration) GOES (Geostationary Operational Environmental Satellites) നൽകുന്ന എക്‌സ്‌ റേ ലൈറ്റ് കർവുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ശാസ്‌ത്രജ്ഞര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

  • Aditya-L1 Mission:
    HEL1OS captures first High-Energy X-ray glimpse of Solar Flares

    🔸During its first observation period from approximately 12:00 to 22:00 UT on October 29, 2023, the High Energy L1 Orbiting X-ray Spectrometer (HEL1OS) on board Aditya-L1 has recorded the… pic.twitter.com/X6R9zhdwM5

    — ISRO (@isro) November 7, 2023 " class="align-text-top noRightClick twitterSection" data=" ">

സൂര്യനില്‍ നിന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ട സൗരജ്വാലകളുടെ ദൃശ്യങ്ങള്‍ സൂര്യനിലെ ഊര്‍ജ പ്രവാഹം, ഇലക്‌ട്രോണ്‍ ആക്‌സിലറേഷന്‍ എന്നിവയെ കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ക്ക് സഹായകമാകുന്നു. ബെംഗളൂരുവിലെ ആര്‍ റാവു സാറ്റലൈറ്റ് സെന്‍ററിലെ ബഹിരാകാശ ഗവേഷകരാണ് HEL1OS വികസിപ്പിച്ചത്. 2023 ഒക്‌ടോബർ 27ന് കമ്മിഷൻ ചെയ്‌ത HEL1OS നിലവിൽ ത്രെഷോൾഡുകളുടെയും കാലിബ്രേഷൻ പ്രവർത്തനങ്ങളുടെയും സൂക്ഷ്‌മമായ ട്യൂണിങ്ങിന് വിധേയമാണ്.

ഫാസ്റ്റ് ടൈമിങ്ങും ഉയർന്ന റെസല്യൂഷനുള്ള സ്പെക്‌ട്രയും ഉപയോഗിച്ച് സൂര്യന്‍റെ ഉയർന്ന ഊർജ എക്‌സ്‌ റേ പ്രവർത്തനം നിരീക്ഷിക്കാൻ ഉപകരണത്തിനാകുമെന്നതാണ് പ്രത്യേകത.

എന്താണ് സൗരജ്വാല : വിവിധ കാരണങ്ങള്‍ കൊണ്ട് സൗരാന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഭീമമായ ഊര്‍ജ പ്രവാഹമാണ് സൗരജ്വാല. വളരെ ലളിതമായി പറഞ്ഞാല്‍ സൗരാന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന തെളിച്ചമാണ് സൗരജ്വാല എന്നത്. സൗരാന്താരീക്ഷത്തില്‍ ഇത്തരം സംഭവം ഉണ്ടാകുമ്പോള്‍ സൂര്യന്‍റെ ഊഷ്‌മാവ് വലിയ തോതില്‍ വര്‍ധിക്കുകയും ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍ തുടങ്ങിയ ധാരാളം പ്രവഹിക്കുകയും ചെയ്യും. പതിറ്റാണ്ടുകളാണ് സൂര്യനില്‍ നിന്നുള്ള ഇത്തരം ജ്വാലകളെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ ആദ്യാമായാണ് ശേഖരിക്കപ്പെടുന്നത്.

സൗരജ്വാല സമയത്ത് സൂര്യനില്‍ നിന്നും പ്രവഹിക്കുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഭൂമിയുടെ അയണോസ്‌ഫിയറിനെ ബാധിക്കാറുണ്ട്. സൂര്യഗ്രഹണ സമയത്ത് വളരെ കൂടുതലായി ഇത്തരം പ്രതിഭാസങ്ങള്‍ നടക്കുന്നതായും നേരത്തെയുള്ള പഠന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. സൂര്യനില്‍ നിന്നും ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കാനായത് സൗരാന്തരീക്ഷത്തെ കുറിച്ച് കൂടുതല്‍ പര്യവേക്ഷണത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

കുതിച്ചുയര്‍ന്ന് ആദിത്യ എല്‍ 1 : ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ രണ്ടിനാണ് സൗരാന്തരീക്ഷത്തെ കുറിച്ച് പഠനം നടത്താനായി ആദിത്യ എല്‍ 1 യാത്ര തിരിച്ചത്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നത്.

Also read: Aditya L1 Project Director Nigar Shaji ആദിത്യ എല്‍1ന് പിന്നിലെ പെണ്‍ കരുത്ത്...!; ശാസ്‌ത്രജ്ഞ നിഗര്‍ ഷാജിയുമായുള്ള പ്രത്യേക അഭിമുഖം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.