ആദിപുരുഷ് റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ആദിപുരുഷ് താരങ്ങളും ടീം അംഗങ്ങളും. ഈ സാഹചര്യത്തില്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റിനായും പ്രേക്ഷകര്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
- " class="align-text-top noRightClick twitterSection" data="">
'ആദിപുരുഷി'ലെ രണ്ടാമത്തെ ഗാനമായ 'റാം സിയ റാം' ആണ് നിര്‍മാതാക്കള്‍ പുറത്തു വിട്ടത്. പ്രഭാസിന്‍റെയും കൃതി സനോണിന്‍റെയും വൈകാരിക നിമിഷങ്ങളാണ് 2.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍. ശ്രീരാമന്‍റെയും സീതയുടെയും മനോഹരമായ ബന്ധത്തിന്‍റെ സാരാംശമാണ് ഈ ഗാനരംഗത്തില്‍.
ആദിപുരുഷിന്‍റെ ആത്മാവ് എന്നാണ് ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം ഇന്‍റര്‍നെറ്റിൽ തരംഗമായിരിക്കുകയാണ്. പ്രഭാസിന്‍റെയും കൃതിയുടെയും ആരാധകർക്ക് ഒരു വിരുന്ന് നല്‍കിയിരിക്കുകയാണ് ഈ ഗാനം.
മനോജ് മുൻതാഷിർ ശുക്ലയാണ് ഈ മനോഹര ഗാനം രചിച്ചിരിക്കുന്നത്. സംഗീത സംവിധായകനും ഗായകനുമായ സച്ചേത് ടണ്ടന്‍റെയും പരമ്പാറ ടണ്ടന്‍റെയും സൃഷ്‌ടിയാണ് രാം സിയ റാം. ഇവര്‍ തന്നെയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നതും.
'റാം സിയാ റാമി'നെ കുറിച്ച് കൃതി സനോണ്‍ ഐഐഎഫ്‌എ 2023ല്‍ സംസാരിച്ചിരുന്നു. താന്‍ ഈ ട്രാക്കിൽ അഭിനിവേശം കൊള്ളുന്നുവെന്നാണ് കൃതി സനോണ്‍ പറഞ്ഞത്. 'ആദിപുരുഷി'ലെ 'റാം സിയ റാമി'നോട് പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും കൃതി പറഞ്ഞു.
Also Read: റിലീസിന് മുമ്പ് വേള്‍ഡ് പ്രീമിയറില്‍; 'ആദിപുരുഷ്' ട്രൈബെക്ക ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിക്കും
മെയ് 20ന് 'ആദിപുരുഷി'ലെ ആദ്യ ഗാനമായ 'ജയ് ശ്രീറാം' പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതോടെ ചിത്രത്തിന് കൂടുതല്‍ ആരാധക വൃന്ദത്തെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു.
ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. രാഘവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുക. ജാനകിയായി കൃതി സനോണും വേഷമിടും.
ചിത്രത്തില്‍ ലങ്കേഷിന്‍റെ വേഷത്തിൽ സെയ്‌ഫ് അലി ഖാനും ലക്ഷ്‌മണനായി സണ്ണി സിംഗും എത്തും. മറാഠി ടെലിവിഷന്‍ രംഗത്തും ചലച്ചിത്ര മേഖലയിലും പ്രശസ്‌തനായ ദേവദത്ത നാഗെയാണ് സിനിമയില്‍ ഹനുമാന്‍റെ വേഷം അവതരിപ്പിക്കുക.
തന്‍റെ ഭാര്യയെ 10 തലകളുള്ള അസുരന്‍റെ അധീശത്വത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന രാജകുമാരന്‍റെ കഥയാണ് 'ആദിപുരുഷ്'. ജൂൺ 16നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
അതേസമയം 'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുകയാണ്. ബിഗ് സ്‌ക്രീനുകളിൽ എത്തുന്നത് മുമ്പ് ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. ന്യൂയോർക്കിൽ ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' വിഭാഗത്തില്‍ ജൂണ്‍ 13ന് ചിത്രം പ്രദര്‍ശിപ്പിക്കും. ത്രീ ഡീ ഫോര്‍മാറ്റിലാകും മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക.
സംവിധായകന്‍ ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്ന് എഴുതിയ സിനിമയുടെ ദൈര്‍ഘ്യം 174 മിനിറ്റാണ്.
Also Read: പ്രഭാസ് ആരാധകർക്ക് ഇരട്ട സമ്മാനം; ആദിപുരുഷിനൊപ്പം സലാർ ടീസർ പുറത്തിറക്കുമെന്ന് റിപ്പോർട്ട്