ETV Bharat / bharat

Adipurush Release: തിയേറ്ററുകളില്‍ ജയ്‌ ശ്രീറാം പാടി നൃത്തം ചെയ്‌ത് പ്രഭാസ് ആരാധകര്‍ - ജയ്‌ ശ്രീറാം

ഓം റൗട്ടിന്‍റെ ആദിപുരുഷ് വെള്ളിയാഴ്‌ചയാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനത്തില്‍, ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ ആളുകള്‍ തടിച്ചുകൂടിയ കാഴ്‌ചയാണ് കാണാനായത്.

adipurush  prabhas fan reaction  adipurush release reaction  Om Raut  fans reaction on adipurush  Prabhas latest news  prabhas adipurush  adipurush release  prabhas fans adipurush reaction  Prabhas fans dance their hearts out  Prabhas fans  chant Jai Shree Ram as Adipurush hits big screens  chant Jai Shree Ram  Adipurush hits big screens worldwide  പ്രദര്‍ശനത്തിനിടെ പ്രഭാസ് ആരാധകരുടെ നൃത്തം  ആദിപുരുഷ്  പ്രഭാസ് ആരാധകരുടെ നൃത്തം  തിയേറ്ററുകളില്‍ ജയ്‌ ശ്രീറാം മന്ത്രങ്ങള്‍  പ്രഭാസ്  Prabhas  Kriti Sanon  കൃതി സനോൻ  സെയ്‌ഫ്‌ അലി ഖാൻ  Saif Ali Khan  Ramayana  രാമായണം  ഓം റൗട്ട്  Om Raut  ജയ്‌ ശ്രീറാം പാടി നൃത്തം ചെയ്‌ത് പ്രഭാസ് ആരാധകര്‍  പ്രഭാസ് ആരാധകര്‍  ജയ്‌ ശ്രീറാം
Adipurush: തിയേറ്ററുകളില്‍ ജയ്‌ ശ്രീറാം പാടി നൃത്തം ചെയ്‌ത് പ്രഭാസ് ആരാധകര്‍
author img

By

Published : Jun 16, 2023, 3:52 PM IST

ഹൈദരാബാദ്: പ്രഭാസ് Prabhas, കൃതി സനോൻ Kriti Sanon, സെയ്‌ഫ്‌ അലി ഖാൻ Saif Ali Khan എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ആദിപുരുഷ്' Adipurush വലിയ ആഘോഷ ആരവങ്ങളോടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഹൈന്ദവ ഇതിഹാസമായ രാമായണം ആസ്‌പദമാക്കി ഓം റൗട്ട് Om Raut സംവിധാനം ചെയ്‌ത ചിത്രമാണ് 'ആദിപുരുഷ്'.

'ആദിപുരുഷി'ൽ രാഘവായി പ്രഭാസും, ജാനകിയായി കൃതി സനോണും, ലങ്കേഷായി സെയ്‌ഫ് അലി ഖാനും, ലക്ഷ്‌മണനായി സണ്ണി സിങും, ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. 'ആദിപുരുഷ്' റിലീസിനോടനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളാണ് പ്രഭാസ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

പ്രദര്‍ശന ദിനത്തില്‍ അങ്ങേയറ്റം ആവേശത്തിലാണ് പ്രഭാസ് അനുയായികള്‍. പ്രഭാസ് ആരാധകര്‍ മിക്ക തിയേറ്ററുകള്‍ക്ക് പുറത്തും താരത്തിന്‍റെ വലിയ കട്ടൗട്ടിന് ഒന്നിലധികം പൂമാലകള്‍ അണിയിച്ചു. കൂടാതെ തിയേറ്ററിന് പുറത്ത് അവര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്‌തു.

'ആദിപുരുഷ്' റിലീസ് ആഘോഷിക്കുന്ന പ്രഭാസ് ആരാധകരുടെ വീഡിയോകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിലെ 'ജയ്‌ ശ്രീ റാം' ഗാനം പാടി നൃത്തം ചെയ്യുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് തെലങ്കാന തിയേറ്റര്‍ പരിസരങ്ങളില്‍ കാണാനാവുക. ഇതിന്‍റെ വീഡിയോകള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് തിയേറ്ററിന് പുറത്ത് നിന്നുള്ള ഒരു ആരാധകന്‍റെ, ആരാധക സ്‌നേഹം വ്യക്തമാകുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

Also Read: Adipurush: തിയേറ്ററില്‍ ആദിപുരുഷ് ആദ്യ ഷോ കാണുന്ന കുരങ്ങന്‍; സിനിമയ്‌ക്ക് ഹനുമാന്‍ജിയുടെ അനുഗ്രഹമെന്ന് ആരാധകര്‍, വീഡിയോ വൈറല്‍

ആദ്യ ഷോ മുതൽ പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ മികച്ചതാണ് പ്രാരംഭ ഫീഡ്‌ബാക്കുകള്‍. ചൂടുള്ള കാലാവസ്ഥയെ പോലും അവഗണിച്ച്, 'ആദിപുരുഷ്' കാണാന്‍ ആരാധകര്‍ തിയേറ്ററുകളില്‍ ഒഴുകിയെത്തി. പ്രദര്‍ശന ദിനത്തില്‍ നിരവധി സ്‌ക്രീനുകള്‍ ഹൗസ്‌ഫുള്ളാണ്.

ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമാണ്, 500 കോടിയുടെ ബിഗ് ബജറ്റില്‍ ഒരുങ്ങിയ 'ആദിപുരുഷ്‌'. ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യ ദിന ഓപ്പണിങുകളിൽ ഒന്നായാണ് 'ആദിപുരുഷി'നെ നിർമാതാക്കള്‍ കാണുന്നത്.

അതേസമയം, 'ആദിപുരുഷ്' ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം യുഎസ്സില്‍ പ്രീമിയര്‍ ചെയ്‌തിരുന്നു. അമേരിക്കയിൽ മികച്ച വരവേല്‍പ്പാണ് സിനിമയ്‌ക്ക് ലഭിച്ചത്. വാരാന്ത്യത്തിൽ ചിത്രം മികച്ച കലക്ഷന്‍ ആസ്വദിക്കുമെന്നാണ് പ്രതീക്ഷ. 'ആദിപുരുഷി'ന് അത്ഭുതപൂർവമായ അഡ്വാൻസ് ബുക്കിങാണ് ലഭിച്ചത്.

പ്രദര്‍ശന ദിനത്തില്‍ ചിത്രം അനായാസം 50 കോടി രൂപ കടക്കുമെന്നാണ് സിനിമ മേഖലയിലെ നിരവധി പ്രൊഫഷണലുകളുടെ പ്രവചനം. ഓം റൗട്ട് സംവിധാനം ചെയ്‌ത 'ആദിപുരുഷി'നായി പ്രേക്ഷകര്‍ നാളേറെയായി വളരെ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തെ പിന്തുണച്ച് തെലങ്കാന, ആന്ധ്രാപ്രദേശ് സർക്കാരുകൾ സിനിമയുടെ സ്‌ക്രീനുകള്‍ വര്‍ദ്ധിപ്പിച്ചു. 'ആദിപുരുഷി'നെ കൂടുതൽ ബൂസ്‌റ്റ് ചെയ്യുന്നതിനായി ടിക്കറ്റ് നിരക്ക് 50 രൂപയും വർദ്ധിപ്പിച്ചു.

Also Read: Adipurush: ആദിപുരുഷ് റിലീസ് 10,000 സ്‌ക്രീനുകളില്‍; ആദ്യ വാരാന്ത്യത്തില്‍ ലക്ഷ്യം 200 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.