ETV Bharat / bharat

അദാനി - ഹിൻഡൻബർഗ് വിവാദം: അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സെബി - Adani group

അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് ഓഹരി ഉടമകളെ വഞ്ചിച്ചുവെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത്

Adani Hindenburg row  Adani Hindenburg SEBI seeks more time for probe  അദാനി ഹിൻഡൻബർഗ് തർക്കം  അദാനി ഹിൻഡൻബർഗ്  സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യ  സെബി  SEBI  അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം നടത്തി  അദാനി ഗ്രൂപ്പ്  SEBI requests SC for more time  Market regulator SEBI  Adani group  The Securities and Exchange Board of India
Adani Hindenburg row
author img

By

Published : Aug 14, 2023, 10:20 PM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തുടരുന്ന അന്വേഷണം അവസാനിപ്പിക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പുതിയ അപേക്ഷയിൽ, കേസുമായി ബന്ധപ്പെട്ട 24 കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതായും സെബി അറിയിച്ചു.

പ്രസ്‌തുത 24 അന്വേഷണങ്ങളിൽ 17 എണ്ണം അന്തിമവും പൂർണവുമാണെന്നും സെബിയുടെ നിലവിലുള്ള സമ്പ്രദായങ്ങൾക്കും നടപടി ക്രമങ്ങൾക്കും അനുസൃതമായി കോംപീറ്റന്‍റ് അതോറിറ്റി അംഗീകരിച്ചവയാണെന്നും റെഗുലേറ്റർ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിച്ച സമയപരിധി ഇന്ന് തീരുന്ന പശ്ചാത്തലത്തില്‍ അന്തിമ റിപ്പോർട്ട് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അന്വേഷണം അവസാനിപ്പിക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് സെബി.

അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം 15 ദിവസത്തേക്ക് കൂടി നീട്ടണം. അല്ലെങ്കിൽ കോടതി ഈ കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിച്ച് ഉചിതവും ആവശ്യവുമാണെന്ന് കരുതുന്ന മറ്റ് കാലയളവ് അനുവദിക്കണമെന്നും സെബി ആവശ്യപ്പെട്ടു. ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ആയിരുന്നു ഇന്ന് സമര്‍പ്പിക്കാനിരുന്നത്.

ജൂലൈ 11ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്, അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില കൃത്രിമം സംബന്ധിച്ച ആരോപണങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ സ്ഥിതിയെക്കുറിച്ച് സെബിയോട് ചോദിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 14 വരെ അന്വേഷണത്തിന് സമയം നീട്ടുകയും ഈ സമയത്തിനുള്ളിൽ തന്നെ വേഗത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.

ജനുവരിയില്‍ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ ഓഹരി വരുമാനം പെരുപ്പിച്ച് കാണിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ഗൗതം അദാനിയുടെ കമ്പനിക്കെതിരെ ഉയർന്നത്. ഇതിനിടെ ശതകോടീശ്വരനായ ഗൗതം അദാനിയുടെ കമ്പനികളിൽ കൃത്രിമം നടന്നതായി കാണിക്കുന്ന ഒന്നും തങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മെയ് മാസത്തിൽ ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, 2014നും 2019നും ഇടയിൽ സെബി വരുത്തിയ നിരവധി ഭേദഗതികളും വിദഗ്‌ധ സമിതി ഉദ്ധരിച്ചു.

അമേരിക്കൻ ഫൊറൻസിക് ഫിനാൻഷ്യൽ സ്ഥാപനമാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് ഓഹരി ഉടമകളെ വഞ്ചിച്ചുവെന്നാണ് ഹിൻഡൻബർഗ് ജനുവരി 24ന് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്‍റെ ഇടപാടുകളെ സംശയത്തിന്‍റെ നിഴലിലാക്കിയ ഒന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്.

'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി' എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചത്. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് വലിയ തകർച്ചയാണ് നേരിട്ടത്.

READ ALSO: അദാനി-ഹിൻഡൻബർഗ്: അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.