ETV Bharat / bharat

ശരത് കുമാറിന്‍റെയും രാധികയുടെയും തടവ് റദ്ദാക്കി പ്രത്യേക കോടതി

2017ലാണ് കേസിന് ആസ്പദമായ സംഭവം. 2019ൽ താരദമ്പതികൾക്കെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Actor Sarathkumar gets relief  Court suspended the sentence  ശരത് കുമാർ  Court suspended the sentence  ചെന്നൈ  ചെന്നൈ  തമിഴ്നാട്  ചെക്ക് കേസ്
ശരത് കുമാറിന്‍റെയും ഭാര്യയുടെയും തടവ് ശിക്ഷ റദ്ദാക്കി
author img

By

Published : Apr 7, 2021, 4:34 PM IST

ചെന്നൈ: തമിഴ് നടനും ഓൾ ഇന്ത്യ സംയുക്ത മക്കൾ കക്ഷി നേതാവുമായ ശരത് കുമാറിനെയും ഭാര്യ രാധികയെയും ചെക്ക് കേസിൽ ഒരു വർഷത്തെ തടവിന് ശിക്ഷിച്ച വിധി, പ്രത്യേക കോടതി റദ്ദാക്കി. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക് ഫ്രെയിംസ് കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലായിരുന്നു ശിക്ഷ വിധിച്ചത്. റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപ്പീലിലാണ് പ്രത്യേക കോടതിയുടെ നടപടി. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 2019ൽ താരദമ്പതികൾക്കെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ശരത് കുമാർ നിർണായക സാനിധ്യമായിരുന്നു. കമൽ ഹസന്‍റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാണ് ശരത് കുമാറിന്‍റെ പാർട്ടി മത്സരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.